പി​ടി​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ പു​തി​യ കോ​ഴ്സു​ക​ൾ അ​നു​വ​ദി​ക്കു​ക: യൂ​ത്ത് ലീ​ഗ്
Saturday, September 18, 2021 1:08 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പൂ​ക്കോ​യ ത​ങ്ങ​ൾ മെ​മ്മോ​റി​യ​ൽ ഗ​വ​ണ്‍​മെ​ന്‍​റ് കോ​ളേ​ജി​ൽ പു​തി​യ ഡി​ഗ്രി, പി​ജി കോ​ഴ്സു​ക​ൾ അ​നു​വ​ദി​ക്കു​വാ​നും കോ​ള​ജ് ക്യാ​ന്പ​സി​ൽ ആ​ധു​നി​ക​രീ​തി​യി​ലു​ള്ള സ്റ്റേ​ഡി​യം നി​ർ​മി​ക്കു​വാ​നും ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ട് എം​എ​ൽ​എ​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കാ​നാ​യി പാ​താ​യ്ക്ക​ര മേ​ഖ​ല യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.
മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ദി​ശാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​വാ​നും യൂ​ത്ത് ലീ​ഗി​ന് കീ​ഴി​ൽ സ്വ​യം സ​ന്ന​ദ്ധ സേ​വ​ന സേ​ന രൂ​പീ​ക​രി​ച്ച് ജീ​വ-​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​വാ​നും പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് ഹോ​സ്പി​റ്റ​ലി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​വാ​നും മേ​ഖ​ല​യി​ൽ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​വാ​നും തീ​രു​മാ​നി​ച്ചു. കോ​വി​ല​കം​പ​ടി മു​സ്ലിം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡന്‍റ് മു​ർ​ഷി​ദ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി പ​ച്ചീ​രി ജ​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ യൂ​ത്ത് ലീ​ഗ് സെ​ക്ര​ട്ട​റി മൂ​സ കു​റ്റീ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ​ഫാ​സി​ൽ കു​ന്ന​ത്ത്, മു​ഹ​മ്മ​ദ് ഷാ​ഫി, സാ​ബി​ഖ് പൊ​തി​യി​ൽ, ന​സ്റു​ദ്ദീ​ൻ ഹു​ദ​വി, റി​യാ​സ്, ജു​നൈ​സ്, നാ​സ​ർ കാ​ട്ടു​ങ്ങ​ൽ, ദി​ൽ​ഷാ​ദ്, ഉ​മ്മ​ർ ഫാ​റൂ​ഖ്, ന​ജീ​ബ്, അ​ഫ്സ​ൽ അ​ലി, ഫി​ഫാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.