ക​ർ​ഷ​ക​ർ​ക്കു​ള്ള വ​ളം വി​ത​ര​ണം 20നു ആ​രം​ഭി​ക്കും
Saturday, September 18, 2021 1:09 AM IST
ക​രു​വാ​ര​കു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം ക​മു​ക്, തെ​ങ്ങ് ക​ർ​ഷ​ക​ർ​ക്കു​ള്ള വ​ളം വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച കൃ​ഷി​ഭ​വ​നി​ൽ ആ​രം​ഭി​ക്കും.​തി​ങ്ക​ൾ - 18,19 വാ​ർ​ഡു​ക​ൾ, ബു​ധ​ൻ - 5, 6 വാ​ർ​ഡ്, വ്യാ​ഴം -16,17 വാ​ർ​ഡ്, വെ​ള്ളി - 7,8 വാ​ർ​ഡ്. അ​പേ​ക്ഷ​യു​ടെ കൂ​ടെ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ പു​തി​യ​നി​കു​തി ര​ശീ​തി, ആ​ധാ​ർ പ​ക​ർ​പ്പ് എ​ന്നി​വ കൊ​ണ്ടു​വ​ര​ണം.25​ശ​ത​മാ​നം ഗു​ണ​ഭോ​ക്തൃ​വി​ഹി​ത​വും അ​ട​ക്ക​ണം.
അ​താ​തു​വാ​ർ​ഡു​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ നി​ശ്ച​യി​ക്ക​പ്പെ​ട്ട ദി​വ​സ​ങ്ങ​ളി​ൽ വ​ളം കൈ​പ​റ്റി​യില്ലെങ്കി​ൽ പി​ന്നീ​ട് വ​ളം ല​ഭി​ക്കി​ല്ലെ​ന്നും കൃ​ഷി വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ശി​ല്​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

മ​ല​പ്പു​റം: മൊ​റ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചൈ​ൽ​ഡ് ലൈ​നും സം​യു​ക്ത​മാ​യി ബാ​ല​സൗ​ഹൃ​ദ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ആ​സൂ​ത്ര​ണ ശി​ല്​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.​ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സു​നീ​റ പൊ​റ്റ​മ്മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യി​ൽ അ​തി​ജീ​വ​നാ​വ​കാ​ശം: ത​ത്വ​വും പ്ര​യോ​ഗ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ചൈ​ൽ​ഡ് ലൈ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ സി.​പി.​സ​ലീം, ചൈ​ൽ​ഡ് ലൈ​ൻ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ എം.​പി.​മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ ക്ലാ​സു​ക​ളെ​ടു​ത്തു.