അ​ൻ​ഷി​ഫ് ഹി​ച്ച് ഹൈ​ക്കിം​ഗ് യാ​ത്ര​ക്കി​ടയി​ൽ ക​ർ​ദു​ങ്ലാ പാ​സ്‌​ സ​ന്ദ​ർ​ശി​ച്ചു
Sunday, September 19, 2021 12:52 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ സ്വ​ദേ​ശി​യാ​യ ഹി​ച്ച് ഹൈ​ക്കി​ങ് യാ​ത്രി​ക​ൻ അ​ൻ​ഷി​ഫ് ക​ർ​ദു​ങ്ലാ പാ​സ് സ​ന്ദ​ർ​ശി​ച്ചു.

നി​ല​ന്പൂ​രി​ൽ നി​ന്ന് ഇ​ന്ത്യ, നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ഹി​ച്ച് ഹൈ​ക്കി​ങ് (ലി​ഫ്റ്റ് ചോ​ദി​ച്ച് വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റി യാ​ത്ര ചെ​യ്യു​ന്ന രീ​തി) യാ​ത്ര പു​റ​പ്പെ​ട്ട നി​ല​ന്പൂ​ർ സ്വ​ദേ​ശി നെ​ടും​പാ​റ അ​ൻ​ഷി​ഫ് സ​മു​ദ്ര നി​ര​പ്പി​ൽ നി​ന്ന് 18,000 അ​ടി ഉ​യ​ര​ത്തി​ലു​ള്ള ക​ർ​ദു​ങ്ലാ പാ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദ​ർ​ശി​ച്ചു.

ല​ഡാ​ക്കി​ലെ ലെ​യി​ൽ നി​ന്ന് 40 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ക​ർ​ദു​ങ്ലാ ചു​ര​മാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള വാ​ഹ​ന​മോ​ടി​ക്കാ​വു​ന്ന പാ​ത. കോ​വി​ഡി​നൊ​പ്പം ജീ​വി​ക്കു​ക, സാ​ഹ​സി​ക​യാ​ത്ര സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​പ്രാ​പ്യ​മ​ല്ലെ​ന്നു തെ​ളി​യി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ൻ​ഷി​ഫി​ന്‍റെ യാ​ത്ര. അ​ഞ്ചു​വ​ർ​ഷ​മാ​യി ഇ​തി​ന്‍റെ ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നെ​ന്ന് അ​ൻ​ഷി​ഫ്.

കാ​ൽ​ന​ട​യാ​യും ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റി​യും മ​റ്റു​മാ​ണ് യാ​ത്ര തു​ട​രു​ന്ന​ത്. നി​ല​ന്പൂ​രി​ൽ നി​ന്ന് ഓ​ഗ​സ്റ്റ് 18ന് ​പു​റ​പ്പെ​ട്ട അ​ൻ​ഷി​ഫ് 29 സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യും ഭൂ​ട്ടാ​ൻ, നേ​പ്പാ​ൾ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യും മൂ​ന്നു​മാ​സം കൊ​ണ്ട് യാ​ത്ര പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​വ​രാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.