വ​ട​പു​റം ക്ഷീ​ര​സം​ഘം നി​യ​മാ​നു​സൃ​തം സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്
Sunday, September 19, 2021 12:52 AM IST
നി​ല​ന്പൂ​ർ: വ​ട​പു​റം ക്ഷീ​ര​സം​ഘ​ത്തി​ൽ നി​യ​മാ​നു​സൃ​ത​മാ​യി സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ക്ഷീ​ര​വി​ക​സ​ന​ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. നാ​ലു​വ​ർ​ഷ​ത്തോ​ള​മാ​യി താ​ൽ​ക്കാ​ലി​ക സെ​ക്ര​ട്ട​റി നി​യ​മ​നം ന​ട​ത്തി​യ​തി​നെ​തി​രെ ജി​ല്ലാ ക്ഷീ​ര​വി​ക​സ​ന​ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മു​ൻ​പാ​കെ ല​ഭി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. ജി​ഹാ​ദ് കു​നി​യി​ൽ ന​ട​ത്തി​യ പ​രാ​തി​യി​ലാ​ണ് സം​ഘ​ത്തി​നു ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​ന്ന​ത്.
പ​രാ​തി​യി​ൽ വ​ണ്ടൂ​ർ ക്ഷീ​ര​വി​ക​സ​ന​ഓ​ഫീ​സ​ർ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഘ​ത്തി​ലെ സെ​ക്ര​ട്ട​റി നി​യ​മ​ന​വും പ്രൊ​ക്യൂ​ർ​മെ​ന്‍​റ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലെ നി​യ​മ​ന​വും നി​യ​മ​പ്ര​കാ​രം സ്ഥി​രം നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു രേ​ഖാ​മൂ​ലം നി​ർ​ദേ​ശം ന​ൽ​കി.