ജി​ല്ല​യി​ൽ 1,387 പേ​ർ​ക്കു കോ​വി​ഡ്
Monday, September 20, 2021 12:52 AM IST
മ​ല​പ്പു​റം ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച1,387 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. ഇ​തി​ൽ 1,323 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 17 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. കൂ​ടാ​തെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ജി​ല്ല​യി​ലെ​ത്തി​യ 47 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 13.58 ശ​ത​മാ​ന​മാ​ണ് ഈ ​ദി​വ​സ​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
2,614 പേ​ർ ഞാ​യ​റാ​ഴ്ച രോ​ഗ​മു​ക്ത​രാ​യ​തോ​ടെ ജി​ല്ല​യി​ലെ കോ​വി​ഡ് മു​ക്ത​രു​ടെ എ​ണ്ണം 5,15,815 ആ​യി. 55,281 പേ​രാ​ണ് ജി​ല്ല​യി​ൽ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 19,254 പേ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 782 പേ​രും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍​റ് സെ​ന്‍​റ​റു​ക​ളി​ൽ 242 പേ​രും 115 പേ​ർ കോ​വി​ഡ് സെ​ക്ക​ന്‍​റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍​റ് സെ​ന്‍​റ​റു​ക​ളി​ലു​മാ​ണ്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക താ​മ​സ കേ​ന്ദ്ര​ങ്ങ​ളാ​യ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍​റ​റു​ളി​ൽ 145 പേ​രും ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 32,52,415 ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ ​കെ. സ​ക്കീ​ന അ​റി​യി​ച്ചു.