സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി തു​ട​ങ്ങി
Monday, September 20, 2021 12:52 AM IST
കാ​ളി​കാ​വ്:​ പാ​റ​ൽ മ​ന്പാ​ട്ടു​മൂ​ല ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ​കൂ​ളി​ൽ സ്റ്റു​ഡ​ന്‍​റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​ക്ക് പ്രൗ​ഢോ​ജ്വ​ല തു​ട​ക്കം. യൂ​ണി​റ്റു​ക​ളു​ടെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സ്കൂ​ൾ​ത​ല ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ എം​എ​ൽ​എ എ.​പി.​അ​നി​ൽ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്.​ഷൗ​ക്ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​പി.​സു​നി​ൽ ബാ​ബു എ​സ്പി​സി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.​സ്കൂ​ൾ മാ​നേ​ജ​ർ ടി.​കെ.​അ​ഹ​മ്മ​ദ് കു​ട്ടി ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.
കാ​ളി​കാ​വ്: അ​ഞ്ച​ച്ച​വ​ടി ഗ​വ.​സ്കൂ​ളി​ലു​ൾ​പ്പ​ടെ​സം​സ്ഥാ​ന​ത്ത് പു​തു​താ​യി അ​നു​വ​ദി​ക്ക​പ്പെ​ട്ട സ്റ്റു​ഡന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് (എ​സ്പി​സി) യൂ​ണി​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. അ​ഞ്ച​ച്ച​വ​ടി ജി​എ​ച്ച്എ​സി​ൽ ന​ട​ന്ന സ്കൂ​ൾ​ത​ല പ​ദ്ധ​തി സ​മ​ർ​പ്പ​ണം കേ​ഡ​റ്റി​ന് എ​സ്പി​സി ക്യാ​പ് അ​ണി​യി​ച്ചു കൊ​ണ്ട് എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.