ഫാ​ക്ക​ൽ​റ്റി ഡെ​വ​ലപ്മെ​ന്‍റ് പ്രോ​ഗ്രാം
Tuesday, September 21, 2021 2:00 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എം​ഇ​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​നോ, മോ​ളി​ക്കു​ല​ർ നി​ർ​മാ​ണം എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഞ്ചു ദി​വ​സ​ത്തെ ഓ​ണ്‍​ലൈ​ൻ ഫാ​ക്ക​ൽ​റ്റി ഡെ​വ​ലെ​പ്മെ​ന്‍റ് പ്രോ​ഗ്രാം ആ​രം​ഭി​ച്ചു.
പ്രോ​ഗ്രാം ഇ​ൻ​ഡോ​ർ ഐ​ഐ​ടി​യി​ലെ ഡോ.​ഐ.​എ.​പ​ള​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ.​ജി.​ര​മേ​ശ് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ മെ​ക്കാ​നി​ക്ക​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ് മേ​ധാ​വി ഡോ.​എം.​മു​ബാ​റ​ക്് സ്വാ​ഗ​തം പ​റ​ഞ്ഞു.
അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ സി.​കെ.​സു​ബൈ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ഹ​നീ​ഷ് ബാ​ബു ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ജെ.​ഹു​സൈ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.