അ​ശാ​സ്ത്രീ​യ​മാ​യ ഗ​താ​ഗ​തപ​രി​ഷ്ക​ര​ണം: യാ​ത്ര​ക്കാ​രി​ൽ നി​ന്നു ഒ​പ്പുശേ​ഖ​ര​ണം ന​ട​ത്തി
Tuesday, September 21, 2021 2:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ അ​ഞ്ചാം തി​യ​തി മു​ത​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യ ഗ​താ​ഗ​ത​പ​രി​ഷ്കാ​ര​ണ​ത്തി​നെ​തി​രെ നി​ല​ന്പൂ​ർ താ​ലൂ​ക്ക് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ബ​സ് സ്റ്റാ​ന്‍റി​ൽ യാ​ത്ര​ക്കാ​രി​ൽ നി​ന്നും ഒ​പ്പ് ശേ​ഖ​ര​ണം ന​ട​ക്കു​ന്നു. ശ​നി​യാ​ഴ്ച ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് നി​ല​ന്പൂ​രി​ലും ഒ​പ്പ് ശേ​ഖ​ര​ണം ന​ട​ത്തി​യി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ ഒ​പ്പി​ട്ട പ​രാ​തി ജി​ല്ലാ ക​ള​ക്ട​ർ​ക്കും ട്രാ​ഫി​ക് ക്ര​മി​ക​ര​ണ സ​മി​തി ചെ​യ​ർ​മാ​നും ന​ൽ​കും.
നി​ല​ന്പൂ​ർ ഭാ​ഗ​ത്ത് നി​ന്നു ക​രു​വാ​ര​കുണ്ട് ഭാ​ഗ​ത്ത് നി​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് വ​രു​ന്ന​തും പോ​കു​ന്ന​തു​മാ​യ യാ​ത്ര​ക്കാ​ർ ടൗ​ണി​ൽ എ​ത്തു​ന്ന​തി​ന്‍റെ ര​ണ്ടു​കി​ലോ​മീ​റ്റ​ർ ഇ​പ്പു​റ​മു​ള്ള ത​റ​യി​ൽ ബ​സ് സ്റ്റാ​ന്‍റിൽ വ​രെ മാ​ത്ര​മെ വ​രാ​നും പോ​കാ​നും പാ​ടു​ള്ളു എ​ന്ന തീ​രു​മാ​നം യാ​ത്ര​ക്കാ​ർ​ക്കും ഈ ​ഭാ​ഗ​ത്തെ ബ​സു​കാ​രെ​യും ഏ​റെ ദു​രി​ത​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.
പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റും വ​രു​ന്ന രോ​ഗി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രും, പ്രാ​യം ചെ​ന്ന​വ​രും സ്ത്രീ​ക​ളു​മ​ട​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് ബ​സ് ചാ​ർ​ജി​ന് പു​റ​മെ ടൗ​ണി​ലെ​ത്താ​ൻ ഓ​ട്ടോ​റി​ക്ഷ​ക്ക് 40 രൂ​പ​യും കൂ​ടി ന​ൽ​കേ​ണ്ട​താ​യി വ​രു​ന്നു. നി​ല​ന്പൂ​രി​ൽ നി​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് നി​ല​വി​ലെ ഫെ​യ​ർ സ്റ്റേ​ജ് 16 ആ​ണ് 42 രൂപ ചാ​ർ​ജും ആ​ണ് ഉ​ള്ള​ത്. സ്റ്റേ​ജ് നി​ർ​ണ​യി​ച്ച​ത് ടൗ​ണി​ലു​ണ്ടാ​യി​രു​ന്ന പ​ഴ​യ ബ​സ് സ്റ്റാ​ന്‍റാണ്.
ഇ​ത് പ്ര​കാ​രം യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന ബ​സ് ചാ​ർ​ജി​ന് ടൗ​ണ്‍ വ​രെ യാ​ത്ര ചെ​യ്യാ​മെ​ന്നി​രി​ക്കെ പാ​തി വ​ഴി​യി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി വി​ടു​ന്ന​തും, ബ​സു​ക​ൾ ട്രി​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ ക​ട്ട് ചെ​യ്യു​ന്ന​തും മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ്
ഫെ​യ​ർ​സ്റ്റേ​ജി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​നും സ്റ്റോ​പ്പു​ക​ൾ മാ​റ്റം വ​രു​ത്തു​ന്ന​തി​നും തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ ആ​ർ​ടി​എ ബോ​ർ​ഡി​ന് മാ​ത്ര​മെ അ​ധി​കാ​ര​മു​ള്ളു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ യാ​ത്ര​ക്കാ​ർ​ക്കും ബ​സു​കാ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​യ ഗ​താ​ഗ​ത​പ​രി​ഷ്കാ​രം റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നും യാ​ത്ര​ക്കാ​ർ​ക്ക് ടൗ​ണി​ലേ​ക്ക് വ​രാ​നും പോ​കാ​നും ക​ഴി​യു​ന്ന​രീ​തി​യി​ലാ​ണ് ഗ​താ​ഗ​ത പ​രി​ഷ്കാ​രം ന​ട​ത്തേ​ണ്ട​ത് എ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.
ഒ​പ്പ് ശേ​ഖ​ര​ണ​ത്തി​ന് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, സെ​ക്ര​ട്ട​റി നി​യാ​സ് പാ​ല​ത്തി​ങ്ങ​ൽ, ജ​ലീ​ഷ് വ​രി​ക്കോ​ട​ൻ, ഫി​റോ​സ് ബാ​ബു എ​ര​ഞ്ഞി​ക്ക​ൽ, യൂ​ന​സ് മാ​ഞ്ചി​രി​ക്കാ​ട്ടി​ൽ, ദി​ൽ​ഷാ​ദ് കാ​ക്ക​പ്പാ​റ, സെ​മീ​ർ കി​ളി​യ​ത്ത്, റം​ഷീ​ദ് മു​ക്ക​ണ്ണ​ൻ ഫ​ക്രു​ദീ​ൻ ഏ​ലാ​ട്ട് പ​റ​ന്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.