ലി​വിം​ഗ് ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് തു​ണ​യാ​യി ചാ​ലി​യാ​റി​ലെ കു​ടും​ബ​ശ്രീ
Wednesday, September 22, 2021 1:09 AM IST
നി​ല​ന്പൂ​ർ: അ​നു​യാ​ത്ര അ​സി​സ്റ്റ​ഡ് വി​വിം​ഗ് ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കു കൈ​ത്താ​ങ്ങു​മാ​യി ചാ​ലി​യാ​ർ കു​ടും​ബ​ശ്രീ. 38,800 രൂ​പ​യാ​ണ് അം​ഗ​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച് സി​ഡി​എ​സ് അ​നു​യാ​ത്ര​യ്ക്ക് കൈ​മാ​റി​യ​ത്.
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 27 പേ​രാ​ണ് അ​നു​യാ​ത്രാ അ​സി​സ്റ്റ​ഡ് ലി​വിം​ഗ് ഹോ​മി​ലു​ള്ള​ത്.
പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി. ​മ​നോ​ഹ​ര​നും സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ബീ​നാ ആ​ന്‍റ​ണി​യും ചേ​ർ​ന്ന് അ​നു​യാ​ത്ര അ​സി​സ്റ്റ​ഡ് ലി​വിം​ഗ് ഹോം ​ക​ണ്‍​വീ​ന​ർ വ​യ​ല​റ്റ് ദാ​സി​ന് കൈ​മാ​റി.
ച​ട​ങ്ങി​ൽ കു​ടും​ബ​ശ്രീ കു​ട്ടി​ക​ൾ​ക്കാ​യി ഓ​ണ​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് മാ​വേ​ലി​ക്കു ക​ത്തെ​ഴു​താം എ​ന്ന മ​ത്സ​ര​ത്തി​ൽ ബ്ലോ​ക്ക്, ജി​ല്ലാ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ മൈ​ലാ​ടി അ​ക്ഷ​ര ബാ​ല​സ​ഭ​യി​ലെ കു​ട്ടി​ക​ളെ​യും ആ​ദ​രി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ ദേ​വ​ദാ​സ്, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ തോ​ണി​യി​ൽ സു​രേ​ഷ്, സു​മ​യ്യ പൊ​ന്നാം​ക​ട​വ​ൻ, ബീ​നാ ജോ​സ​ഫ്, അം​ഗ​ങ്ങ​ളാ​യ പി.​ടി. ഉ​സ്മാ​ൻ, ജ​യ​ശ്രീ, മി​നി മോ​ഹ​ൻ​ദാ​സ്, എ. ​ഷെ​രീ​ഫ്, സി​ബി അ​ന്പാ​ട്ട്, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ര​ജ​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.