കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് വീ​ടു​ക​ളി​ലെ​ത്തി കു​ത്തി​വ​യ്പ്പ് ന​ൽ​കു​ന്ന പ​ദ്ധ​തി തു​ട​ങ്ങി
Thursday, September 23, 2021 12:59 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ മു​ഴു​വ​ൻ പേ​ർ​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​ന്‍റെ ര​ണ്ടാം ഡോ​സ് ന​ൽ​കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ കി​ട​പ്പു​രോ​ഗി​ക​ളാ​യ​വ​ർ​ക്ക് വീ​ടു​ക​ളി​ലെ​ത്തി​യാ​ണ് മ​രു​ന്ന് ന​ൽ​കു​ന്ന​ത്.
ഇ​തി​ന്‍റെ മു​നി​സി​പ്പ​ൽ​ത​ല ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം നി​ർ​വ​ഹി​ച്ചു. 30-ാം വാ​ർ​ഡി​ലെ വീ​ട്ടി​ക്കു​ത്ത് ശോ​ഭാ മ​ന്ദി​ര​ത്തി​ൽ സു​ലോ​ച​ന​ക്ക് വീ​ട്ടി​ലെ​ത്തി​യാ​ണ് വാ​ക്സി​ൻ ന​ൽ​കി​യ​ത്.
ച​ട​ങ്ങി​ൽ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ക​ക്കാ​ട​ൻ റ​ഹീം, പി.​എം. ബ​ഷീ​ർ, അം​ഗ​ങ്ങ​ളാ​യ ശ​ബ​രീ​ശ​ൻ പൊ​റ്റേ​ക്കാ​ട്, പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി​ഷ്ണു വാ​ള​ക്കു​ളം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.