തീ​ര​മൈ​ത്രി സീ ​ഫു​ഡ് റ​സ്റ്റ​റ​ന്‍റു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Thursday, September 23, 2021 12:59 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ ഫി​ഷ​റീ​സ് വ​കു​പ്പി​നു കീ​ഴി​ലെ സാ​ഫ് ഏ​ജ​ൻ​സി ന​ട​പ്പാ​ക്കു​ന്ന തീ​ര​മൈ​ത്രി സീ ​ഫു​ഡ് റ​സ്റ്റ​റ​ന്‍റു​ക​ൾ പൊ​ന്നാ​നി ഹാ​ർ​ബ​ർ, വ​ള്ളി​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. തീ​ര​മൈ​ത്രി സീ ​ഫു​ഡ് റ​സ്റ്റ​റ​ന്‍റു​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട ഉ​ദ്ഘാ​ട​നം ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. പൊ​ന്നാ​നി ഹാ​ർ​ബ​റി​ൽ ആ​രം​ഭി​ച്ച ക​ട​ല​മ്മ സീ ​ഫു​ഡ് റ​സ്റ്റ​റ​ന്‍റ് പൊ​ന്നാ​നി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പു​റ​വും വ​ള്ളി​ക്കു​ന്നി​ൽ ആ​രം​ഭി​ച്ച വെ​റൈ​റ്റി സീ ​ഫു​ഡ് റ​സ്റ്റ​റ​ന്‍റ് വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ശൈ​ല​ജ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ദ്യ ഘ​ട്ട​ത്തി​ൽ താ​നാ​ളൂ​ർ ദേ​വ​ദാ​ർ ടോ​ൾ പ്ലാ​സ​യ്ക്കു സ​മീ​പം സാ​ഗ​ര, ചേ​ളാ​രി പാ​ലാ പാ​ർ​ക്കി​നു സ​മീ​പം വൈ​റ്റ് ഹൗ​സ് എ​ന്നീ സീ ​ഫു​ഡ് റ​സ്റ്റ​റ​ന്‍റു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഞ്ച് വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പു​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ. ഒ​രം​ഗ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ വീ​തം അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് ഒ​രു ഗ്രൂ​പ്പി​ന്‍റെ ധ​ന​സ​ഹാ​യം.