പൊ​തു​കി​ണ​ർ ഇ​ടി​ഞ്ഞു​താ​ണു
Friday, September 24, 2021 12:55 AM IST
കാ​ളി​കാ​വ്: ക​ന​ത്ത​മ​ഴ​യി​ൽ കാ​ളി​കാ​വ് അ​ന്പ​ല​ക​ട​വി​ൽ പൊ​തു​കി​ണ​ർ ഇ​ടി​ഞ്ഞ് താ​ഴ്ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഉ​ണ്ടാ​യ മ​ഴ​യി​ലാ​ണ് കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്.​ അ​ന്പ​ല​ക്ക​ട​വി​ലെ പ​ള്ളി​യാ​ലി അ​ബ്ദു റ​സാ​ഖ് ന​ൽ​കി​യ സ്ഥ​ല​ത്തു​ള്ള പ​ഞ്ചാ​യ​ത്ത് കി​ണ​റാ​ണ് ഇ​ടി​ഞ്ഞ​ത്.
വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് നാ​ല് മ​ണി​യോ​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് കി​ണ​റി​ന്‍റെ ആ​ൾ​മ​റ ഇ​ടി​ഞ്ഞ​ത്.
15 റി​ങ്ങു​ക​ളു​ള്ള കി​ണ​ർ ആ​ൾ​മ​റ ഇ​ടി​ഞ്ഞ​തോ​ടെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ൾ അ​ശ​യി​ക്കു​ന്ന ജ​ല​സ്രോ​ത​സാ​ണ് ഈ ​കി​ണ​ർ. കി​ണ​ർ ഇ​ടി​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​ത്തു​കാ​ർ ശു​ദ്ധ​ജ​ല​ത്തി​നാ​യി ഏ​റെ പ്ര​യാ​സ​ത്തി​ലാ​യി.