നി​ല​ന്പൂ​രി​ൽ വ​ൻ​തു​ക ചെല​വ​ഴി​ച്ച് നി​ർ​മി​ച്ച ഗു​ഡ്സ് ഷെ​ഡ് ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല
Saturday, September 25, 2021 1:02 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ നാ​ലു​കോ​ടി രൂ​പ​യി​ലേ​റെ ചെല​വ​ഴി​ച്ച് റെ​യി​ൽ​വേ നി​ർ​മി​ച്ച ഗു​ഡ്സ് ഷെ​ഡ് ഇ​നി​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​ല്ല. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ച​ര​ക്ക് തീ​വ​ണ്ടി ഇ​ന്ന് വ​രും നാ​ളെ വ​രു​മെ​ന്ന പ്ര​തീ​ക്ഷ മാ​ത്ര​മാ​ണു​ള്ള​ത്. പാ​ത ലാ​ഭ​ക​ര​മാ​ക്കാ​ൻ റെ​യി​ൽ​വേ ഉ​ന്ന​യി​ച്ച പ്ര​ധാ​ന ആ​വ​ശ്യം ച​ര​ക്കു​വ​ണ്ടി​ക​ൾ സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ അ​തി​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ല്ലാം ഒ​രു​ക്കി​യി​ട്ടും നി​ല​ന്പൂ​ർ​ക്ക് ച​ര​ക്ക് വ​ണ്ടി​ക​ൾ മാ​ത്ര​മെ​ത്തു​ന്നി​ല്ല. ജി​ല്ല​യി​ലെ വ്യാ​പാ​രി​ക​ൾ താ​ൽ​പ​ര്യം കാ​ണി​ച്ചാ​ൽ മാ​ത്ര​മേ ച​ര​ക്ക് തീ​വ​ണ്ടി​ക​ൾ വ​രി​ക​യു​ള്ളു എ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ നി​ല​പാ​ട്. ച​ര​ക്ക് ലോ​റി​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​നാ​യി റെ​യി​ൽ​വേ​യു​ടെ അ​നു​മ​തി​യോ​ടെ മു​ക്ക​ട്ട-​ക​രു​ളാ​യി റോ​ഡി​ലേ​ക്ക് പു​തി​യ കോ​ണ്‍​ക്രീ​റ്റ് പാ​ത​യും നി​ർ​മി​ച്ചു.

നി​ല​ന്പൂ​രി​ലെ ഗു​ഡ്സ് ഷെ​ഡി​നോ​ട് ചേ​ർ​ന്ന് ന​ല്ല ത​ണ​ലു​ള്ള​തി​നാ​ൽ ജി​ല്ല​യി​ലെ സിമന്‍റ് മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ ഏ​റെ താ​ത്പ​ര്യം കാ​ണി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ച​ര​ക്ക് തീ​വ​ണ്ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. എ​ന്നാ​ൽ വി​വി​ധ ട്രേ​ഡ് യൂ​ണി​യ​നു​ക​ളി​ൽ പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം ലോ​ഡി​റ​ക്കു​ന്ന​തി​ന് താ​മ​സ​മു​ണ്ടാ​ക്കി.

ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഷെ​ഡ് നോ​ക്കു​കു​ത്തി​യാ​ണ്. നി​ല​ന്പൂ​രി​ൽ ച​ര​ക്ക് വ​ണ്ടി എ​ത്താ​നാ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ഭാ​ര​വാ​ഹി എ​ന്ന നി​ല​യി​ൽ വ​ലി​യ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​താ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി വി​നോ​ദ് പി.​മേ​നോ​ൻ പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ വ്യാ​പാ​രി​ക​ൾ ഏ​റെ​ക്കാ​ല​മാ​യി ഉ​ന്ന​യി​ക്കു​ന്ന​താ​ണ് നി​ല​ന്പൂ​രി​ൽ ച​ര​ക്ക് വ​ണ്ടി വ​ര​ണ​മെ​ന്ന​തെ​ന്ന് നി​ല​ന്പൂ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് യു.​ന​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി. സാ​ങ്കേ​തി​ക ത​ട​സ​മു​ണ്ടെ​ങ്കി​ൽ അ​ത് ബ​ന്ധ​പ്പെ​ട്ട​വർ തീ​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റെ​യി​ൽ​വേ​യു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​മാ​യ ച​ര​ക്ക് നീ​ക്ക​ത്തി​ലൂ​ടെ റെ​യി​ൽ​വേ​യു​ടെ ലാ​ഭം കൂ​ട്ടാ​മെ​ന്ന​തി​നാ​ൽ മൈ​സൂ​ർ-​നി​ല​ന്പൂ​ർ റെ​യി​ൽ​വേ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ഈ ​ആ​വ​ശ്യം നേ​ര​ത്തെ ഉ​ന്ന​യി​ച്ചി​രു​ന്ന​താ​ണെ​ന്ന് സം​ഘ​ട​ന​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ഷ്വാ കോ​ശി പ​റ​ഞ്ഞു.