വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു
Saturday, September 25, 2021 1:02 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ടി​ലെ ജ​ന​വാ​സകേ​ന്ദ്ര​ങ്ങ​ളി​ൽ ത​ന്പ​ടി​ക്കു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​തെ വ​നം​വ​കു​പ്പ്. മ​ല​യോ​ര ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ പു​ലി​ക​ളെ ക​ണ്ട​താ​യു​ള്ള വാ​ർ​ത്ത​ക​ൾ ദി​നം​പ്ര​തി പ്ര​ച​രി​ക്കു​ന്പോ​ഴും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​നു​ള്ള ശ്ര​മം വ​നംവ​കു​പ്പ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​ന്നി​ല്ലെന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്. ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ഓ​ല​പ്പാ​റ മേ​ഖ​ല​യി​ൽ ഏ​താ​നും ദി​വ​സം മു​ന്പ് മേ​യാ​ൻ വി​ട്ടി​രു​ന്ന പ​ശു​വി​ന്‍റെ ത​ല​യു​ടെ ഭാ​ഗ​ത്തെ മാം​സം പു​ലി ഭ​ക്ഷ​ണ​മാ​ക്കി​യി​രു​ന്നു. പു​ലി​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യ ഇ​വി​ടെ നേ​ര​ത്തേ നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പു​ലി​ക​ൾ പി​ടി​കൂ​ടി ഇ​ര​യാ​ക്കി​യി​രു​ന്നു. പു​ല​ർ​ച്ചെ റ​ബ്ബ​ർ ടാ​പ്പിം​ഗ് ന​ട​ത്താ​ൻ പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു നേ​രേ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം പ​തി​വാ​ണ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.
വ​ന്യ​മൃ​ഗ ഭീ​തി​യെ തു​ട​ർ​ന്ന് നാ​ട്ടി​ൽ പു​റ​ങ്ങ​ളി​ലും മ​ല​യോ​ര​കൃ​ഷി​യി​ട​ങ്ങ​ളി​ലും ജോ​ലി ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ ശ​ല്യം അ​നു​ദി​നം രൂ​ക്ഷ​മാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ​ന്യ​ജീ​വി ശ​ല്യ​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്കി ജ​ന​ങ്ങ​ളു​ടെ ഭീ​തി​യ​ക​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.