അ​ധ്യാ​പ​കശി​ൽ​പ​ശാ​ല​യും സ്കൂ​ളു​ക​ളി​ൽ ക്രി​യ ക്ല​ബും
Saturday, September 25, 2021 1:02 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ​പ​ദ്ധ​തി​യാ​യ ക്രി​യ​യു​ടെ ഭാ​ഗ​മാ​യി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കാ​യി പ്ര​ത്യേ​ക​ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കാ​നും നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ക്രി​യ ക്ല​ബി​ന് രൂ​പം ന​ൽ​കാ​നും പെ​രി​ന്ത​ൽ​മ​ണ്ണ അ​ക്കാ​ദ​മി​ക് ഹാ​ളി​ൽ ന​ട​ന്ന പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ​യും അ​ധ്യാ​പ​ക സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്തയോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​യി​രി​ക്കും ക്രി​യ ക്ല​ബി​ന് രൂ​പം ന​ൽ​കു​ക. ഓ​രോ സ്കൂ​ളു​ക​ളി​ലും വി​വി​ധ സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് ക്രി​യ ​ക്ല​ബ് നേ​തൃ​ത്വം ന​ൽ​കും. വി​വി​ധ​ സ്കോ​ള​ർ​ഷി​പ്പു​ക​ൾ നേ​ടു​ന്ന​തി​ന് കൂ​ടു​ത​ൽ കു​ട്ടി​ക​ളെ പ്രാ​പ്ത​രും അ​ർ​ഹ​രു​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കും ക്രി​യ ക്ല​ബ് നേ​തൃ​ത്വം ന​ൽ​കും. എ​ഇ​ഒ എ​ൻ.​സി​റാ​ജു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.