സം​യു​ക്ത തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Saturday, September 25, 2021 1:03 AM IST
എ​ട​ക്ക​ര: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചു​ങ്ക​ത്ത​റ​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ന്‍റെ മു​ൻ​പി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ എ​സ്ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി.​കു​ഞ്ഞാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു, അം​ഗ​ന​വാ​ടി വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ് ഹെ​ൽ​പ്പേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സീ​ന​ത്ത് നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ഐ.​ടി.​യു ഏ​രി​യ സെ​ക്ര​ട്ട​റി എം.​ആ​ർ.​ജ​യ​ച​ന്ദ്ര​ൻ. ഐ​എ​ൻ​ടി​യു​സി പ്ര​തി​നി​ധി ഷാ​ജി, യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ ചാ​ലി​ൽ, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഷാ​ജ​ഹാ​ൻ, സ​ക്കീ​ർ, ശ​ര​ത്, രു​ക്മ​ണി, ഷീ​ബ, ത​ങ്ക​മ്മ, പ്ര​ഭ, റോ​ജ, സെ​റീ​ന, ഏ​ലി​യാ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​ഴി​ക്ക​ട​വി​ൽ സ്കീം ​വ​ർ​ക്കേ​ഴ്സ് സം​യു​ക്ത സ​മി​തി വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃത്വ​ത്തി​ൽ മ​ണി​മൂ​ളി പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ആ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.