തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ പെരിന്തൽമണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Sunday, September 26, 2021 1:24 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യു​ടെ ആ​വി​ർ​ഭാ​വ​കാ​ല​ത്ത് തു​ട​ങ്ങി വ​ച്ച രീ​തി​യി​ലു​ള്ള പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​നു പ​ക​രം സൃ​ഷ്ടി​പ​ര​മാ​യ മേ​ഖ​ല​ക​ളി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ർ​മ​ശേ​ഷി​യും ല​ഭ്യ​മാ​കു​ന്ന ഫ​ണ്ടും വി​നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പു​തി​യ സ​മീ​പ​ന​വു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് താ​ഴേ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും തു​ട​ക്കം കു​റി​ച്ചു പ​ഞ്ചാ​യ​ത്തു​ക​ൾ തോ​റും ച​ർ​ച്ച​ക​ളും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ച് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് പു​തി​യ മു​ഖം ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യം. നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് കാ​ല​ങ്ങ​ളോ​ളം ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​ന്ന​തും പൊ​തു​ഉ​പ​യോ​ഗ​ത്തി​നു​ള്ള​വ പ്ര​ദേ​ശ​ത്തെ എ​ല്ലാ​വ​ർ​ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​കും വി​ധ​വും രൂ​പ​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രെ കൂ​ടി പ​ദ്ധ​തി ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തും.
താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ നി​ല​വി​ലു​ള്ള ആ​ന്വ​ൽ മ​സ്റ്റ​ർ സ​ർ​ക്കു​ല​ർ പ്ര​കാ​രം നൂ​ത​ന​പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​ജി.​വി​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ റ​ഷീ​ദ്, അ​ര​ക്കു​പ​റ​ന്പ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദാ​ലി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്് നാ​സ​ർ മാ​സ്റ്റ​ർ, മു​ൻ വാ​ർ​ഡ് മെ​ന്പ​ർ ഷ​റ​ഫു​ദ്ദീ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ന​ജ കു​ന്നം​കു​ല​ത്ത് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ അ​റി​യി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷൈ​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ് മേ​റ്റു​മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
ജോ​യി​ന്‍റ് ബി​ഡി​ഒ സി.​വി.​ശ്രീ​കു​മാ​ർ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. ജെ​ബി​ഡി​ഒ സു​ജാ​ത സ്വാ​ഗ​ത​വും എ​ൻ​ജി​നീ​യ​ർ സ​ന്ദീ​പ് ന​ന്ദി​യും പ​റ​ഞ്ഞു.