പ്ല​സ് ടു ​അ​ഡീ​ഷ​ണ​ൽ ബാ​ച്ച് അ​നു​വ​ദി​ക്ക​ണം
Sunday, September 26, 2021 9:51 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും പ്ല​സ് ടു ​അ​ഡീ​ഷ​ണ​ൽ ബാ​ച്ച് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എം​എ​സ്എ​ഫ് പാ​താ​യ്ക്ക​ര മേ​ഖ​ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ല​സ് ടു ​അ​ഡ്മി​ഷ​ൻ കി​ട്ടാ​ത്ത സാ​ഹ​ച​ര്യം വ​രാ​ൻ പോ​കു​ക​യാ​ണ്. ന​ല്ല മാ​ർ​ക്കോ​ട് കൂ​ടി പാ​സാ​യ വി​ദ്യാ​ർ​ഥിക​ൾ പോ​ലും അ​വ​ർ ഉ​ദ്ദേ​ശി​ച്ച സ്കൂ​ളു​ക​ളി​ൽ കോ​ഴ്സു​ക​ൾ​ക്ക് അ​ഡ്മി​ഷ​ൻ കി​ട്ടാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നു.
ഇ​തു പ​രി​ഗ​ണി​ച്ചു മ​ല​പ്പു​റം ജി​ല്ല​ക്ക് ജ​ന​സം​ഖ്യ ആ​നു​പാ​തി​ക​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും പ്ല​സ് ടു ​അ​ഡീ​ഷ​ണ​ൽ ബാ​ച്ച് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. അ​തു​അ​നു​വ​ദി​ക്കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യി സ​മ​രം ന​ട​ത്താ​നും പ്ര​സി​ഡ​ന്‍റ് സാ​ബി​ക്ക് പൊ​തി​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. യോ​ഗം മു​ൻ​സി​പ്പ​ൽ എം​എ​സ്എ​ഫ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ഫാ​ൻ പാ​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ഫ​ഹ​ദ് പെ​രു​ന്പു​ള​ളി സ്വാ​ഗ​തം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ദി​ൽ​ഷാ​ദ് പൊ​തി​യി​ൽ, അ​ൻ​സാ​ർ പൂ​വ്വ​ത്തു​പ​റ​ന്പി​ൽ, അ​ന​സ് പ​ച്ചീ​രി, ന​സ്രൂ​ദ്ദീ​ൻ ഹു​ദ​വി, നി​ഹാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.