അ​ന​ധി​കൃ​ത ക​ച്ച​വ​ട സ്ഥാ​പ​നം പൂ​ട്ടി​ച്ചു
Sunday, September 26, 2021 9:51 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഹൈ​ടെ​ക് മാ​ർ​ക്ക​റ്റി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട സ്ഥാ​പ​നം കൗൺസിലർമാർ പൂ​ട്ടി​ച്ചു. മാ​ർ​ക്ക​റ്റി​ന് ഉ​ള്ളി​ൽ അ​ന​ധി​കൃ​ത​മാ​യി സ്വ​കാ​ര്യ​വ്യ​ക്തി ഇ​രു​ന്പ് ഷീ​റ്റ് കൊ​ണ്ട് താ​ൽ​ക്കാ​ലി​ക റൂം ​ഉ​ണ്ടാ​ക്കി ക​ച്ച​വ​ടം ആ​രം​ഭി​ച്ച​ത് മ​റ്റു ക​ച്ച​വ​ട​ക്കാ​ർ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു പ​രാ​തി.
വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഹു​സൈ​ന നാ​സ​റും മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ പ​ച്ചീ​രി ഫാ​റൂ​ഖും മു​ൻ​സി​പ്പ​ൽ ഭ​ര​ണ​സ​മി​തി സെ​ക്ര​ട്ട​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഇ​തു​സം​ബ​ന്ധി​ച്ചു അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന് പ​റ​യു​ക​യും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പ​നം പൂ​ട്ടി​ക്കു​ക​യും ചെ​യ്തു.