തെ​രു​വു നാ​യ​യു​ടെ ക​ടി​യേ​റ്റു മ​രി​ച്ചു
Monday, September 27, 2021 11:03 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തെ​രു​വു നാ​യ​യു​ടെ ക​ടി​യേ​റ്റു ഒ​രാ​ൾ മ​രി​ച്ചു. അ​സാം സ്വ​ദേ​ശി ഹി​ദാ​യ​ത്തു​ള്ള(31) ആ​ണ് മ​രി​ച്ച​ത്. 20 ദി​വ​സം മു​ന്പ് പെ​രി​ന്ത​ൽ​മ​ണ്ണ ജൂ​ബി​ലി റോ​ഡി​ൽ നി​ന്നും ഇ​യാ​ൾ​ക്ക് നാ​യു​ടെ ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും കൊ​ണ്ടു​പോ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ആ​യി​രി​ക്കേ​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

തൂ​ത​യി​ൽ ആ​ണ് ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. ഒ​രു മാ​സം മു​ന്പാ​ണ് അ​സാ​മി​ൽ നി​ന്നും ഇ​യാ​ൾ കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത്. ഇ​യാ​ൾ അ​ട​ക്കം പ​ത്തു പേ​ർ​ക്ക് ജൂ​ബി​ലി റോ​ഡി​ൽ നി​ന്നും തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു.