ല​ഹ​രി വി​മു​ക്ത ബോ​ധ​വ​ത്ക​ര​ണം
Tuesday, October 12, 2021 12:48 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ചേ​ത​ന റോ​ഡ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും എ​ക്സൈ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റിന്‍റെ​യും സം​യു​ക്ത​ഭി​മു​ഖ്യ​ത്തി​ൽ ചേ​ത​ന ഹാ​ളി​ൽ ല​ഹ​രി വി​മു​ക്ത ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി.
ല​ഹ​രി​മു​ക്ത ലോ​ക​ത്തി​നാ​യി ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നു ഡോ​ക്ട​ർ കാ​സിം കൊ​ള​ക്കാ​ട​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡന്‍റ് കെ.​ടി.ഹം​സ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ച്ചി​ദാ​ന​ന്ദ​ൻ, ബി​ജു, ഡോ. ​മോ​ഹ​ൻ​ദാ​സ്, ഡോ. ​കു​ര്യ​ൻ, ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ. ​സാ​യി​റാം കു​ട്ടി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​രം ന​ട​ത്തി.
ഡോ. ​മൊ​ഹി​യു​ദീ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ശ​ശി​കു​മാ​ർ മാ​താ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ രാ​മ​ച​ന്ദ്ര​ൻ സ​ര​യൂ ന​ന്ദി​യും പ​റ​ഞ്ഞു.