ഊ​ഞ്ഞാ​ൽ ക​യ​റി​ൽ കു​രു​ങ്ങി ഒ​ന്പ​തു​കാ​ര​നു ദാ​രു​ണാ​ന്ത്യം
Tuesday, October 12, 2021 10:48 PM IST
മ​ഞ്ചേ​രി: കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ ഊ​ഞ്ഞാ​ൽ ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥി മ​രി​ച്ചു. പൂ​ക്കോ​ട്ടും​പാ​ടം വ​ട്ട​പ്പാ​ടം തീ​ക്കു​ന്ന​ൻ സ​തീ​ഷ്ബാ​ബു - ര​ജി​ത ദ​ന്പ​തി​മാ​രു​ടെ ഏ​ക മ​ക​ൻ അ​ർ​ജു​ൻ (ഒ​ന്പ​ത്) ആ​ണ് മ​രി​ച്ച​ത്. പൂ​ക്കോ​ട്ടും​പാ​ടം എ​സ്ഐ രാ​ജേ​ഷ് അ​യോ​ട​ൻ ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി.