മ​ല​യോ​ര​ത്ത് മ​ഴ​യി​ൽ വൻനാ​ശം
Wednesday, October 13, 2021 12:50 AM IST
കാ​ളി​കാ​വ്: മ​ല​യോ​രമേ​ഖ​ല​യി​ൽ തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ൽ വ്യാ​പ​ക നാ​ശം. ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ പ​റ​ന്പി​ൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ടി​ന്‍റെ അ​ടി​ത്ത​റ​യും ഇ​ടി​ഞ്ഞു താ​ഴ്ന്നി​ട്ടു​ണ്ട്. ര​ണ്ടു വീ​ടു​ക​ൾ​ക്കും ത​ക​ർ​ച്ചാ ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ട്. മാ​ളി​യേ​ക്ക​ൽ വ​ലി​യ​പ​റ​ന്പി​ലെ പു​ന്ന​പ്പാ​ല ഉ​ണ്ണി​മൊ​യ്തീ​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​ണ് കി​ണ​ർ ഇ​ടി​ഞ്ഞ​ത്.
ആ​ൾ​മ​റ​യ​ട​ക്കം താ​ഴ്ന്നു. ഇ​തു വീ​ടി​നു ഭീ​ഷ​ണി​യാ​യി. 13 റിം​ഗു​ക​ളും മോ​ട്ടോ​ർ​പ​ന്പും മ​ണ്ണി​ന​ടി​യി​ലാ​യി. വ​ലി​യ​പ​റ​ന്പി​ലെ മു​തു​കു​റ്റി ഉ​മ്മ​റി​ന്‍റെ വീ​ടി​ന്‍റെ അ​ടി​ത്ത​റ​യും ഇ​ടി​ഞ്ഞു താ​ഴ്ന്നു. സെ​പ്റ്റി​ക് ടാ​ങ്കി​നു വേ​ണ്ടി എ​ടു​ത്ത കു​ഴി​യി​ലേ​ക്കാ​ണ് വീ​ടി​ന്‍റെ അ​ടി​ത്ത​റ ത​ക​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​തി​യ കു​ഴി എ​ടു​ത്ത​ത്. ചു​മ​രി​നു വി​ള്ള​ൽ വീ​ണി​ട്ടു​ണ്ട്.