മ​ഞ്ഞ​ളാം​ചോ​ല നി​വാ​സി​ക​ൾ ഒ​റ്റ​പ്പെ​ട്ടു
Wednesday, October 13, 2021 12:51 AM IST
ക​രു​വാ​ര​കു​ണ്ട്: ക​ന​ത്ത മ​ഴ​യി​ൽ ക​ൽ​കു​ണ്ട് മ​ഞ്ഞ​ളാം​ചോ​ല നി​വാ​സി​ക​ൾ ഒ​റ്റ​പ്പെ​ട്ടു. ഒ​ലി​പ്പു​ഴ​ക്ക് കു​റു​കെ പാ​ല​മെ​ന്നു​ള്ള​ത് മ​ഞ്ഞ​ളാം​ചോ​ല നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​ണ്. ഒ​ലി​പ്പു​ഴ​യു​ടെ ഉ​ത്ഭ​വ​സ്ഥാ​ന​മാ​യ ക​ൽ​കു​ണ്ട് ടൗ​ണി​ൽ നി​ന്നാ​ണ് മ​ഞ്ഞ​ളാം​ചോ​ല കു​ടി​യേ​റ്റ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ഏ​കറോ​ഡ്. നേ​ര​ത്തേ നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ ഈ ​പ്ര​ദേ​ശ​ത്ത് വാ​സ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്നു പ​ല​രും സു​ര​ക്ഷി​ത താ​വ​ളം തേ​ടി പോ​യി. ക​ൽ​കു​ണ്ടി​നോ​ട് അ​ധി​കൃ​ത​ർ നി​സം​ഗ​ത പു​ല​ർ​ത്തു​ന്ന​താ​ണ് ഇ​വി​ടു​ത്തെ വി​ക​സ​ന മു​ര​ടി​പ്പി​നു കാ​ര​ണ​മെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്ത് എ.​പി.അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ 35 ല​ക്ഷം രൂ​പ പാ​ല​ത്തി​നാ​യി അ​നു​വ​ദി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് തു​ക വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്.
തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​രു​വാ​ര​കു​ണ്ട് കൊ​യ്ത്ത​കു​ണ്ട് കി​ളി​ക്കു​ന്ന് റോ​ഡി​ലേ​ക്കു മ​ണ്ണി​ടി​ഞ്ഞ് വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കി​ളി​ക്കു​ന്ന് ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ ക​യ​റ്റ​ത്തി​ലാ​ണ് മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത്.
ഈ ​ഭാ​ഗ​ത്തു വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ലി​നു സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ണ്ണി​ടി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​രാ​റി​ലാ​കു​മെ​ന്നും സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.