പൂ​ജ​യു​ടെ മ​റ​വി​ൽ ത​ട്ടി​പ്പ്: മാ​സ​ങ്ങൾക്കു ശേ​ഷം പ്ര​തി അ​റ​സ്റ്റി​ൽ
Saturday, October 16, 2021 1:27 AM IST
നി​ല​ന്പൂ​ർ: പൂ​ജ​യു​ടെ മ​റ​വി​ൽ ത​ട്ടി​പ്പ് ന​ട​ത്തി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന​യാ​ളെ നി​ല​ന്പൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. വ​യ​നാ​ട് ല​ക്കി​ടി അ​റ​മ​ല സ്വ​ദേ​ശി കൂ​പ്ലി​ക്കാ​ട്ടി​ൽ ര​മേ​ശി(36)​നെ​യാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ കൊ​ല്ലം പു​ന​ലൂ​ർ കു​ന്നി​ക്കോ​ടു​ള്ള വാ​ട​ക വീ​ട്ടി​ൽ നി​ന്നു നി​ല​ന്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്. ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ര​മേ​ശ​ൻ ന​ന്പൂ​തി​രി, ര​മേ​ശ​ൻ സ്വാ​മി, സ​ണ്ണി എ​ന്നീ വി​വി​ധ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്നു​ണ്ട്.
പ്ര​ത്യേ​ക പൂ​ജ ന​ട​ത്തി സ്വ​ർ​ണ നി​ധി എ​ടു​ത്തു ന​ൽ​കാ​മെ​ന്നും ചൊ​വ്വാ​ദോ​ഷം മാ​റ്റി ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞ് പ​ത്ര പ​ര​സ്യം ന​ൽ​കി ആ​ളു​ക​ളെ വ​ല​യി​ൽ വീ​ഴ്ത്തി ല​ക്ഷ​ങ്ങ​ളു​ടെ സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ ആ​ളാ​ണ് ര​മേ​ശ്. മ​ല​പ്പു​റം ജി​ല്ല​യി​ലെ വ​ണ്ടൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യി​ൽ നി​ന്നു 2017 ഓ​ഗ​സ്റ്റ് 16 മു​ത​ൽ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി അ​ക്കൗ​ണ്ട് വ​ഴി 1,10,000 രൂ​പ, പ​രാ​തി​ക്കാ​രി​യു​ടെ ജാ​ത​ക​ത്തി​ലെ ചൊ​വ്വാ​ദോ​ഷം അ​ക​റ്റി വി​വാ​ഹം ശ​രി​യാ​ക്കി കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ക്കു​ക​യും എ​ന്നാ​ൽ വി​വാ​ഹം ശ​രി​യാ​ക്കാ​തെ​യും പ​ണം തി​രി​ച്ചു ന​ൽ​കാ​തെ​യും വ​ഞ്ചി​ച്ചു എ​ന്ന പ​രാ​തി​യി​ൽ നി​ല​ന്പൂ​ർ പോ​ലീ​സ് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ കേ​സെ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ലാ​ണ് ഇ​യാ​ൾ ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ​ത്.
വ​യ​നാ​ട് ജി​ല്ല​യി​ൽ പ്ര​തി സ​മാ​ന​മാ​യ നി​ര​വ​ധി ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.കൊ​ല്ലം പു​ന​ലൂ​രി​ൽ ആ​ഢം​ബ​ര ജീ​വി​തം ന​യി​ക്കു​​ന്ന​തി​നി​ടി​യി​ലാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ര​ണ്ടു വ​ർ​ഷം മു​ന്പ് വ​യ​നാ​ട്ടി​ൽ നി​ന്നു പു​ന​ലൂ​രി​ലേ​ക്ക് മു​ങ്ങി​യ പ്ര​തി വ​യ​നാ​ട്ടി​ലെ ബ​ന്ധു​ക്ക​ളു​മാ​യോ സു​ഹൃ​ത്തു​ക്ക​ളു​മാ​യോ ആ​ദ്യ ഭാ​ര്യ​യു​മാ​യോ ഒ​രു ബ​ന്ധ​വും പു​ല​ർ​ത്തി​യി​രു​ന്നി​ല്ല. പു​ന​ലൂ​രി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ചീ​ഫ് ഷെ​ഫാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ര​മേ​ശ്. പ്ര​തി​യെ നി​ല​ന്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ദാ​സി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം നി​ല​ന്പൂ​ർ ഡി​വൈ​എ​സ്പി സാ​ജു കെ. ​ഏ​ബ്ര​ഹാ​മി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ എ​സ്ഐ എം. ​അ​സൈ​നാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദാ​ലി, സ​ഞ്ചു, സി​പി​ഒ​മാ​രാ​യ അ​ഭി​ലാ​ഷ് കൈ​പ്പി​നി, ആ​സി​ഫ് അ​ലി, ടി. ​നി​ബി​ൻ ദാ​സ്, ജി​യോ ജേ​ക്ക​ബ്, എം. ​കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.