ആ​ർ​ദ്ര ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ
Monday, October 18, 2021 12:51 AM IST
മ​ഞ്ചേ​രി:തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ ശ്രീ​പാ​ദം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സം​സ്ഥാ​ന ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ​ബ് ജൂ​ണി​യ​ർ ഗേ​ൾ​സ്-​ബി അ​ണ്ട​ർ 40 വെ​യ്റ്റ് വി​ഭാ​ഗ​ത്തി​ൽ പി. ​ആ​ർ​ദ്ര ചാ​ന്പ്യ​നാ​യി.
കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ത്യ​നാ​രാ​യ​ണ​ന്‍റെ​യും കൊ​ണ്ടോ​ട്ടി ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ ബി​ന്ദു​വി​ന്‍റെ​യും മ​ക​ളാ​ണ്. 2018ൽ ​സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ​ബ് ജൂ​ണി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യി​രു​ന്ന അ​ന​ഘ​യു​ടെ സ​ഹോ​ദ​രി​യാ​ണ്. മ​ഞ്ചേ​രി ന​സ്ര​ത്ത് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ആ​ർ​ദ്ര.