ജാ​ഗ്ര​ത പാ​ലി​ക്ക​ണം
Wednesday, October 20, 2021 12:04 AM IST
മ​ല​പ്പു​റം: കേ​ന്ദ്ര കാ​ല​വ​സ്ഥ വ​കു​പ്പ് ജി​ല്ല​യി​ൽ ഇ​ന്നും നാ​ളെ​യും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ​ക​ള​ക്ട​ർ വി.​ആ​ർ പ്രേം​കു​മാ​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ൽ 115.6 മി​ല്ലി മീ​റ്റ​ർ മു​ത​ൽ 204.4 മി​ല്ലി മീ​റ്റ​ർ വ​രെ​യു​ള്ള അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ അ​ള​വി​ൽ മ​ഴ ല​ഭി​ച്ച പ്ര​ദേ​ശ​ങ്ങ​ളാ​യ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ, ന​ദീ​തീ​ര​ങ്ങ​ൾ, ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് മാ​റി​ത്താ​മ​സി​ക്കേ​ണ്ട ഇ​ട​ങ്ങ​ളി​ൽ അ​തി​നോ​ട് സ​ഹ​ക​രി​ക്ക​ണം. വി​വി​ധ തീ​ര​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ൽ മാ​റി താ​മ​സി​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​നോ​പാ​ധി​ക​ൾ സു​ര​ക്ഷി​ത​മാ​ക്കി വ​യ്ക്ക​ണം. അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും മേ​ൽ​ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും മു​ന്ന​റി​യി​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ര​ക്ഷ​യെ മു​ൻ​ക​രു​തി മാ​റി താ​മ​സി​ക്കാ​ൻ ത​യാ​റാ​ക​ണം.
ദു​ര​ന്ത സാ​ധ്യ​ത മേ​ഖ​ല​യി​ലു​ള്ള​വ​ർ എ​മ​ർ​ജ​ൻ​സി കി​റ്റ് ത​യാ​റാ​ക്കി വ​യ്ക്ക​ണം. ഒ​രു കാ​ര​ണ​വ​ശാ​ലും ന​ദി​ക​ൾ മു​റി​ച്ചു ക​ട​ക്കാ​നോ, ന​ദി​ക​ളി​ലോ മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളി​ലോ കു​ളി​ക്കാ​നോ മീ​ൻ​പി​ടി​ക്കാ​നോ മ​റ്റു ആ​വ​ശ്യ​ങ്ങ​ൾ​ക്കോ ഇ​റ​ങ്ങാ​ൻ പാ​ടു​ള്ള​ത​ല്ല. ജ​ലാ​ശ​യ​ങ്ങ​ൾ​ക്കു മു​ക​ളി​ലെ മേ​ൽ​പ്പാ​ല​ങ്ങ​ളി​ൽ ക​യ​റി കാ​ഴ്ച കാ​ണു​ക​യോ സെ​ൽ​ഫി​യെ​ടു​ക്കു​ക​യോ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ക​യോ ചെ​യ്യാ​ൻ പാ​ടു​ള്ള​ത​ല്ല. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി സ​ഞ്ചാ​രം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം. സ്വ​കാ​ര്യ,പൊ​തു ഇ​ട​ങ്ങ​ളി​ൽ അ​പ​ക​ട​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ, പോ​സ്റ്റു​ക​ൾ, ബോ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ​വ സു​ര​ക്ഷി​ത​മാ​ക്ക​ണം.
അ​പ​ക​ടാ​വ​സ്ഥ​ക​ൾ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്ത​ണം. 2018, 2019, 2020 വ​ർ​ഷ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ, വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ ഉ​ണ്ടാ​യ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ, ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ വി​ദ​ഗ്ധ സ​മി​തി​യും അ​പ​ക​ട സാ​ധ്യ​ത മേ​ഖ​ല​ക​ൾ അ​ഥ​വാ വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നു ക​ണ്ടെ​ത്തി​യ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ, മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റി താ​മ​സി​ക്ക​ണം. ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കേ​ണ്ട എ​ല്ലാ വ​കു​പ്പു​ക​ളും ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കാ​നും ഏ​തു വി​ധ​ത്തി​ലു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ​യും നേ​രി​ടാ​ൻ സു​സ​ജ്ജ​മാ​യി​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ​ക​ള​ക്ട​ർ അ​റി​യി​ച്ചു.
ജി​ല്ലാ​ത​ല​ത്തി​ലും താ​ലൂ​ക്കു​ത​ല​ത്തി​ലും 24 മ​ണി​ക്കൂ​റും ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഏ​തു സ​മ​യ​വും ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി അ​നാ​വ​ശ്യ ഭീ​തി പ​ര​ത്തു​ന്ന വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാം.
ജി​ല്ലാ​ദു​ര​ന്ത​നി​വാ​ര​ണ ക​ണ്‍​ട്രോ​ൾ റൂം ഫോ​ണ്‍ : 1077, 0483 2736320, 9383464212
താ​ലൂ​ക്ക് ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​റു​ക​ൾ
പൊ​ന്നാ​നി: 0494 2666038
തി​രൂ​ർ: 0494 2422238
തി​രൂ​ര​ങ്ങാ​ടി: 0494 2461055
ഏ​റ​നാ​ട്: 0483 2766121
പെ​രി​ന്ത​ൽ​മ​ണ്ണ: 04933 227230
നി​ല​ന്പൂ​ർ: 04931 221471
കൊ​ണ്ടോ​ട്ടി: 0483 2713311
പോ​ലീ​സ്: 1090, 0483 2739100
ഫ​യ​ർ​ഫോ​ഴ്സ്: 101, 0483 2734800