ബോ​ധ​വ​ത്ക​ര​ണം ഇ​ന്ന്
Wednesday, October 20, 2021 12:04 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി നാ​ഷ​ണ​ൽ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി ‘പോ​ക്സോ’ വി​ഷ​യ​ത്തി​ൽ താ​ലൂ​ക്കു​ത​ല​ത്തി​ൽ കാ​ന്പ​യി​നും ബോ​ധ​വ​ത്ക​ര​ണ​വും ഇ​ന്നു ന​ട​ത്തും. വൈ​കു​ന്നേ​രം ഏ​ഴി​നു വെ​ബി​നാ​റി​ലൂ​ടെ​യാ​ണ് അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ​രാ​ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​ക്കു​മാ​യി പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഉ​ദ്ഘ​ട​നം ചെ​യ്യും. ജി​ല്ലാ ജ​ഡ്ജും പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ കെ.​പി.അ​നി​ൽ​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കും. ജു​ഡി​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ്് മ​ജി​സ്ട്ര​റ്റ് ടി.​കെ യ​ഹി​യ, പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.