ആ​ടു​വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന​ത്തി​നു ഇ​ന്നു തു​ട​ക്കം
Wednesday, October 20, 2021 12:05 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വ്യാ​വ​സാ​യി​ക ആ​ടു​വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ത​വ​നാ​ട് മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്രം ന​ട​ത്തു​ന്ന പ​രി​ശീ​ല​ത്തി​നു ഇ​ന്നു തു​ട​ക്ക​മാ​കും. 20, 21, 22, 23 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ റ​ഫീ​ഖ നി​ർ​വ​ഹി​ക്കും. എ​ൽ​എം​ടി​സി സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ആ​ത​വ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് സി​നോ​ബി​യ അ​ധ്യ​ക്ഷ​യാ​യി​രി​ക്കും. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ.​കെ.​വി ഉ​മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ​റീ​ന ഹ​സീ​ബ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മൂ​ർ​ക്ക​ത്ത് ഹം​സ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഒ.​കെ സു​ബൈ​ർ, വാ​ർ​ഡ് അം​ഗം അ​ഷ​റ​ഫ് നെ​യ്യ​ത്തൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ ക്ലാ​സെ​ടു​ക്കും. പാ​ല​ക്കാ​ട് ധോ​ണി​യി​ലെ ക​ഐ​ൽ​ഡി​ബി​യു​ടെ ഫാം ​സ​ന്ദ​ർ​ശ​ന​വും പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​ന ദി​വ​സ​മാ​യ ഇ​ന്നു രാ​വി​ലെ 10.30ന് ​ആ​ടു​ക​ളു​ടെ ജ​നു​സ് തെ​ര​ഞ്ഞെ​ടു​പ്പ്, വ​ള​ർ​ത്ത​ൽ രീ​തി​ക​ൾ, പ​രി​പാ​ല​ന മു​റ​ക​ൾ, പാ​ർ​പ്പി​ട നി​ർ​മാ​ണം എ​ന്നി​വ സം​ബ​ന്ധി​ച്ചും ഉ​ച്ച​ക്ക് ര​ണ്ടി​നു ‘ഇ​ൻ​ഷ്വ​റ​ൻ​സ്’ സം​യോ​ജി​ത കൃ​ഷി രീ​തി​യും ആ​ട് വ​ള​ർ​ത്ത​ലും’ വി​ഷ​യ​ത്തി​ലും ഡോ. ​എ.സ​വി​ത ക്ലാ​സു​ക​ളെ​ടു​ക്കും. വൈ​കീ​ട്ട് 3.30ന് ​ബാ​ങ്കിം​ഗ്, ന​ബാ​ർ​ഡ് പ​ദ്ധ​തി​ക​ൾ വി​ഷ​യ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ഫി​നാ​ൻ​ഷ്യ​ൽ ലി​റ്റ​റ​സി കൗ​ണ്‍​സി​ല​ർ എം.​കെ സ​തീ​ഷ്ബാ​ബു ക്ലാ​സെ​ടു​ക്കും.തു​ട​ർ​ന്നു​ള്ള ദി​ന​ങ്ങ​ളി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ൾ പ്ര​മു​ഖ​ർ ക്ലാ​സെ​ടു​ക്കും. സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.