വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​നം തീ​രു​ന്ന​ത് പ​തി​വാ​കു​ന്നു
Wednesday, October 20, 2021 12:05 AM IST
മ​ല​പ്പു​റം: വാ​ഹ​ന​ങ്ങ​ൾ ഇ​ന്ധ​നം തീ​ർ​ന്നു വ​ഴി​യി​ൽ നി​ൽ​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു. പെ​ട്രോ​ൾ വി​ല വ​ർ​ധ​ന​വി​ന​നു​സ​രി​ച്ച് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​നം നി​റ​ക്കാ​ത്ത​താ​ണ് കാ​ര​ണം. ബൈ​ക്കു​ക​ളാ​ണ് കൂ​ടു​ത​ലും വ​ഴി​യി​ൽ നി​ൽ​ക്കു​ന്ന​ത്.ചി​ല​യി​ട​ങ്ങ​ളി​ൽ കാ​റു​ക​ളും ഇ​ന്ധ​നം തീ​ർ​ന്നു പാ​തി​വ​ഴി​യി​ൽ കി​ട​ക്കാ​ൻ തു​ട​ങ്ങി. പെ​ട്രോ​ൾ വി​ല ദി​നം തോ​റും വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് വാ​ഹ​ന​ങ്ങ​ളി​ൽ നി​റ​ക്കു​ന്ന ഇ​ന്ധ​ന​ത്തി​ന്‍റെ അ​ള​വ് പ​ല​രും വ​ർ​ധി​പ്പി​ക്കാ​റി​ല്ല. ലി​റ്റ​റി​നു പ​ക​രം രൂ​പ​യു​ടെ ക​ണ​ക്കി​ൽ പെ​ട്രോ​ൾ നി​റ​ക്കു​ന്ന​താ​ണ് കാ​ര​ണം. ബൈ​ക്കു​ക​ളി​ൽ ഭൂ​രി​ഭാ​ഗം പേ​രും നൂ​റു രൂ​പ​ക്കാ​ണ് നി​റ​ക്കു​ന്ന​ത്.
30 രൂ​പമു​ത​ൽ നി​റ​ക്കു​ന്ന​വ​രു​മു​ണ്ട്. വി​ല വ​ർ​ധി​ച്ച​തോ​ടെ ഈ ​തു​ക​ക്ക് ഇ​ന്ധ​ന​ത്തി​ന്‍റെ ല​ഭി​ക്കു​ന്ന അ​ള​വ് കു​റ​ഞ്ഞ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​ര​ത്തേ ഓ​ടി​യി​രു​ന്ന ദൂ​രം ഓ​ടാ​നാ​കു​ന്നി​ല്ല. അ​തോ​ടെ​യാ​ണ് പാ​തി​വ​ഴി​യി​ൽ ഓ​ട്ടം നി​ൽ​ക്കു​ന്ന​ത്.​വ​ഴി​യ​രി​കി​ൽ ബൈ​ക്ക് ് നി​ർ​ത്തി പെ​ട്രോ​ൾ വാ​ങ്ങാ​ൻ പ്ലാ​സ്റ്റി​ക്ക് ബോ​ട്ടി​ൽ അ​ന്വേ​ഷി​ച്ച് ന​ട​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്.