കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു
Thursday, October 21, 2021 12:52 AM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട് ടാ​ണ​യി​ൽ കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു. ടാ​ണ ജു​മാ മ​സ്ജി​ദി​നു സ​മീ​പം നെ​ടു​ഞ്ചേ​രി സീ​തി​യു​ടെ വീ​ട്ടു​വ​ള​പ്പി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി ര​ണ്ടു കാ​ട്ടാ​ന​ക​ളാ​ണ് മ​തി​ൽ പൊ​ളി​ച്ചു ക​യ​റി വാ​ഴ​ക​ളും തെ​ങ്ങു​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്. ആ​ന​ക​ൾ വാ​ഴ ന​ശി​പ്പി​ക്കു​ന്ന ശ​ബ്ദം കേ​ട്ടാ​ണ് സീ​തി ഉ​ണ​ർ​ന്ന​ത്.

കാ​ലി​നു സു​ഖ​മി​ല്ലാ​ത്ത സീ​തി​ക്ക് യാ​തൊ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. ഒ​ടു​വി​ൽ അ​യ​ൽ​വാ​സി​ക​ൾ ഒ​ച്ച​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷം ആ​ന​ക​ൾ പി​ന്തി​രി​ഞ്ഞ​ത്. തു​ട​ർ​ന്നു അ​യ​ൽ​വാ​സി​യാ​യ പു​ളി​യ​ക്കോ​ട​ൻ ആ​മി​ന​യു​ടെ വാ​ഴ​ക​ളും കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചു. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ൾ ഇ​വി​ടെ കൃ​ഷി ന​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കു​റ​ച്ചു കാ​ല​മാ​യി ഈ ​പ്ര​ദേ​ശ​ത്തു ആ​ന​ക​ളു​ടെ ശ​ല്യം ഇ​ല്ലാ​യി​രു​ന്നു.