വ​ള്ളി​ക്കു​ന്നി​ൽ മ​ദ്യ​വേ​ട്ട; 176 കു​പ്പി മ​ദ്യ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ
Thursday, October 21, 2021 12:52 AM IST
തേ​ഞ്ഞി​പ്പ​ലം: വ​ള്ളി​ക്കു​ന്നി​ൽ പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സി​ന്‍റെ മ​ദ്യ​വേ​ട്ട. വീ​ട്ടി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച 146 കു​പ്പി മ​ദ്യ​മ​ട​ക്കം 176 മ​ദ്യ​ക്കു​പ്പി​ക​ൾ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ത​യ്യി​ല​ക്ക​ട​വ് ത​ച്ചേ​ട​ത്ത് മു​റ്റോ​ളി സു​ഗീ​ഷ്, കൂ​ട്ടു​മൂ​ച്ചി സ്വ​ദേ​ശി പാ​ല​നാ​ട​ൻ വി​പി​ൻ​ദാ​സ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ത​യ്യി​ല​ക്ക​ട​വ് ചേ​ളാ​രി മേ​ഖ​ല​ക​ളി​ൽ അ​മി​ത​ലാ​ഭം മു​ന്നി​ൽ ക​ണ്ടു അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത് വ്യാ​പ​ക​മാ​യ വി​വ​ര​ത്തി​ലാ​യി​രു​ന്നു എ​ക്സൈ​സി​ന്‍റെ പ​രി​ശോ​ധ​ന. മ​ദ്യം വി​ൽ​പ്പ​ന ന​ട​ത്തി ല​ഭി​ച്ച 14800 രൂ​പ​യും ഇ​യാ​ളി​ൽ എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. വി​പി​ൻ​ദാ​സ് മു​ന്പും സ​മാ​ന​മാ​യ കേ​സി​ൽ പി​ടി​യി​ലാ​യ ആ​ളാ​ണെ​ന്നു എ​ക്സൈ​സ് അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ത​ന്നെ അ​ത്താ​ണി​ക്ക​ൽ -ഒ​ലി​പ്പു​റം റോ​ഡി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്കൂ​ട്ട​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 30 കു​പ്പി മ​ദ്യ​വും സം​ഘം പി​ടി​ച്ചെ​ടു​ത്തു. ക​ള​രി​പ​റ​ന്പി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ൽ മ​ദ്യം ക​ട​ത്താ​ൻ ശ്ര​മി​ച്ച ത​യ്യി​ല​ക്ക​ട​വ് ത​ച്ചേ​ട​ത്ത് മു​റ്റോ​ളി സു​ഗീ​ഷാണ് പി​ടി​യി​ലായത്. പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നു പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ. ​പ്ര​ദീ​പ്കു​മാ​ർ പ​റ​ഞ്ഞു.