വി​ദ്യാ​ല​യ​ങ്ങ​ളി​ലെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം
Saturday, October 23, 2021 12:52 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷി​ത യാ​ത്ര ഒ​രു​ക്കു​ന്ന​തി​നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ​ഠ​നാ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് കാ​യി​ക വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​നം. സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളും പ​രി​സ​ര​ങ്ങ​ളും ശു​ചീ​ക​രി​ച്ച് ഇ​ഴ​ജ​ന്തു​ശ​ല്യം ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ്കൂ​ളു​ക​ളി​ലേ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​വും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും പാ​ത്ര​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.
സ്കൂ​ൾ തു​റ​ക്കു​ന്ന ന​വം​ബ​ർ ഒ​ന്നി​നു മു​ന്പ് സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്കും സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കും ഫി​റ്റ്ന​സ് ല​ഭ്യ​മാ​ക്കു​ന്ന​തി​നു സ്കൂ​ൾ അ​ധി​കൃ​ത​ർ, ത​ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും യു​വ​ജ​ന-​സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കോ​വി​ഡ് മു​ന്നൊ​രു​ക്ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
കോ​വി​ഡി​നെ തു​ട​ർ​ന്നു അ​ട​ച്ചു​പൂ​ട്ടി​യ സ്കൂ​ളു​ക​ൾ ഒ​ന്ന​ര വ​ർ​ഷ​ത്തി​ന് ശേ​ഷം തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രാ​തി​ക്കി​ട​യി​ല്ലാ​ത്ത വി​ധം മു​ന്നോ​ട്ടു​പോ​കാ​നാ​ണ് ശ്ര​മം. ഇ​ക്കാ​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ടു​ക​ളി​ൽ നി​ന്നു സ്കൂ​ളു​ക​ളി​ലേ​ക്കെ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ മ​ന​സി​ലാ​ക്കി അ​ധ്യാ​പ​ക​ർ പെ​രു​മാ​റ​ണം. അ​ധ്യ​യ​നം പു​ന:​രാ​രം​ഭി​ക്കു​ന്ന ദി​വ​സം ഉ​ച്ച​വ​രെ ക്ലാ​സെ​ടു​ക്കാ​തെ കു​ട്ടി​ക​ളെ പ​ഠ​നാ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രാ​ൻ ശ്ര​ദ്ധി​ക്ക​ണം.
സ്കൂ​ൾ തു​റ​ക്കും മു​ന്പു​ള്ള മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​യി അ​ഞ്ചു ത​വ​ണ ജി​ല്ലാ ത​ല​ത്തി​ൽ യോ​ഗം ചേ​ർ​ന്ന​താ​യും ജി​ല്ലാ​ത​ല​ത്തി​ലും സ്കൂ​ൾ ത​ല​ത്തി​ലും കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച​താ​യും ക​ള​ക്ട​ർ വി.​ആ​ർ പ്രേം​കു​മാ​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ 10,561 സ്കൂ​ളു​ക​ളി​ൽ ഒ​ന്നാം​ഘ​ട്ട ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ.​എ​സ്.കു​സു​മം അ​റി​യി​ച്ചു.