യൂ​ത്ത് ലീ​ഗ് സം​വേ​ദ​നയാ​ത്ര
Monday, October 25, 2021 12:02 AM IST
മ​ല​പ്പു​റം: പു​തി​യ കാ​ലം പു​തി​യ വി​ചാ​രം എ​ന്ന പ്ര​മേ​യ​ത്തി​ലു​ള്ള മു​സ്ലിം യൂ​ത്ത് ലീ​ഗ് കാ​ന്പ​യി​ന്‍റെ മൂ​ന്നാം ഘ​ട്ട​മാ​യി ന​ട​ക്കു​ന്ന സം​വേ​ദ​ന യാ​ത്ര​ക്ക് മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ളാ​കു​ന്നു. നി​യോ​ജ​ക മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.
ഇ​രുപ​ഞ്ചാ​യ​ത്തു​ക​ളൊ​രു​മി​ച്ച് ന​ട​ക്കു​ന്ന സം​വേ​ദ​ന സം​ഗ​മം 31 ന് ​മ​ല​പ്പു​റം മു​ൻ​സി​പ്പാ​ലി​റ്റി​യും കോ​ഡൂ​ർ പ​ഞ്ചാ​യ​ത്തും സം​യു​ക്ത സം​ഗ​മം വൈ​കു​ന്നേ​രം ഏ​ഴി​നു മ​ല​പ്പു​റം എം​സി​ടി കോ​ള​ജി​ലും ന​വം​ബ​ർ അ​ഞ്ചി​നു രാ​വി​ലെ എ​ട്ടി​നു പൂ​ക്കോ​ട്ടൂ​ർ, ആ​ന​ക്ക​യം സം​ഗ​മം വ​ള്ളു​വ​ന്പ്രം അ​രോ​മ ഓ​ഡി​റ്റോ​റി​യ​ത്തി​ലും പു​ൽ​പ്പ​റ്റ, മൊ​റ​യൂ​ർ സം​ഗ​മം 2.30ന് ​മോ​ങ്ങം ഹി​ൽ ടോ​പ്പ് ഓ​ഡി​റ്റോ​റി​യ​ത്തി​ലു​മാ​യി ന​ട​ക്കും.
ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി പ്രാ​ദേ​ശി​ക സ്വാ​ഗ​ത സം​ഘ​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി. സം​വേ​ദ​ന യാ​ത്ര വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി ചേ​ർ​ന്ന സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ യോ​ഗ​ങ്ങ​ൾ​ക്കു മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ്, യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.