നാ​ടു​കാ​ണി​ച്ചു​രം വ​ഴി ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി​യി​ല്ല; ജ​ന​ത്തി​നു ദു​രി​ത​യാ​ത്ര
Monday, October 25, 2021 12:04 AM IST
എ​ട​ക്ക​ര: നാ​ടു​കാ​ണി​ച്ചു​രം വ​ഴി​യു​ള്ള അ​ന്ത​ർ സം​സ്ഥാ​ന ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കോ​വി​ഡി​നെ​ത്തു​ട​ർ​ന്നു ര​ണ്ടു​വ​ർ​ഷ​മാ​യി ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ നാ​ടു​കാ​ണി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഇ​തു​വ​ഴി​യു​ള്ള ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​ത്.
കേ​ര​ള​ത്തി​ൽ നി​ന്നു മൈ​സൂ​രൂ, ബം​ഗ​ളു​രൂ, ഉൗ​ട്ടി, ക​ൽ​പ്പ​റ്റ, സു​ൽ​ത്താ​ൻ ബ​ത്തേ​രി, ഗൂ​ഡ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളു​ടെ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്‍റെ ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക​ട​ക്കം ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ ചു​രം വ​ഴി യാ​ത്ര​ക്കാ​ർ തീ​രെ ഇ​ല്ല​താ​യി. കേ​ര​ള​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ത​മി​ഴ്നാ​ട്,ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളു​ടെ മ​റ്റു അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളെ​ല്ലാം ത​റ​ന്ന​പ്പോ​ഴും നാ​ടു​കാ​ണി മാ​ത്രം അ​ട​ഞ്ഞു​ത​ന്നെ കി​ട​ന്നു.
ഇ​പ്പോ​ൾ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച​തോ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ദി​നം​പ്ര​തി ചു​രം ക​യ​റു​ന്ന​ത്. സ്വ​ന്ത​മാ​യി വാ​ഹ​ന​മു​ള്ള​വ​ർ​ക്കു യാ​ത്ര​യ്ക്കു ബു​ദ്ധി​മു​ട്ടി​ല്ലെ​ങ്കി​ലും മ​റ്റു സ​ർ​വീ​സു​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ളാ​ണി​പ്പോ​ൾ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. വ​ഴി​ക്ക​ട​വി​ൽ നി​ന്നു നാ​ടു​കാ​ണി​യി​ലേ​ക്കും നാ​ടു​കാ​ണി​യി​ൽ നി​ന്നു വ​ഴി​ക്ക​ട​വി​ലേ​ക്കും ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ യ​ത്ര​ക്കാ​രു​മാ​യി പോ​കു​ന്ന​താ​ണി​പ്പോ​ൾ സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ്വാ​സം. എ​ന്നാ​ൽ ഈ ​ടാ​ക്സി​ക്കാ​ർ യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. വ​ഴി​ക്ക​ട​വി​ൽ നി​ന്നു ഒ​രാ​ൾ​ക്കു നാ​ടു​കാ​ണി​യി​ലെ​ത്താ​ൻ മു​ന്നൂ​റു രൂ​പ​യാ​ണ് ജീ​പ്പ് ഡൈ​വ​ർ​മാ​ർ ഈ​ടാ​ക്കു​ന്ന​ത്. പ​തി​ന​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം ദൂ​രം മാ​ത്ര​മാ​ണ് വ​ഴി​ക്ക​ട​വി​ൽ നി​ന്നു നാ​ടു​കാ​ണി​യി​ലേ​ക്കു​ള്ള​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബം​ഗ​ളു​രൂ, മൈ​സു​രൂ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന​ത്. ഇ​വ​രെ​ല്ലാം ഈ ​യാ​ത്രാ ദു​രി​ത​ത്തി​ന്‍റെ ഇ​ര​ക​ളാ​ണ്.
യാ​ത്ര​ക്കാ​രു​ടെ ദു​രി​തം ടാ​ക്സി​ക്കാ​ർ മു​ത​ലെ​ടു​ക്കു​ന്പോ​ഴും ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കേ​ര​ള​വും ത​മി​ഴ്നാ​ടും ക​ർ​ണാ​ട​ക​വും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.