റോ​ബി​യു​ടെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ചി​ച്ചു
Tuesday, October 26, 2021 12:43 AM IST
ക​രു​വാ​ര​കു​ണ്ട്: സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കാ​യി നി​ശ​ബ്ദ സേ​വ​നം ന​ട​ത്തി​യ ക​ല്ല​റ​ക്ക​പ​റ​ന്പി​ൽ റോ​ബി ഏ​ബ്ര​ഹാ​മി​ന്‍റെ വി​യോ​ഗ​ത്തി​ൽ ക​രു​വാ​ര​കു​ണ്ട് മ​ല​യോ​ര സം​ര​ക്ഷ​ണ സ​മി​തി അ​നു​ശോ​ചി​ച്ചു. ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​നും മി​ക​ച്ച പ്ലാ​ന്‍റ​റു​മാ​യി​രു​ന്ന പ​രേ​ത​നാ​യ ഏ​ബ്ര​ഹാം ക​ല്ല​റ​ക്ക​പ​റ​ന്പി​ലും കു​ടും​ബ​വും മ​ക​ൻ റോ​ബി​യും മേ​ഖ​ല​യി​ലെ കു​ടി​യേ​റ്റ ക്രൈ​സ്ത​വ​ർ​ക്ക് ദി​ശാ​ബോ​ധം ന​ൽ​കു​ന്ന​തി​നും ദേ​വാ​ല​യ​മു​ൾ​പ്പെ​ടെ ക​രു​വാ​ര​കു​ണ്ടി​ന്‍റെ ആ​ത്മീ​യ​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ സ​മ​സ്ത മേ​ഖ​ല​ക​ളേ​യും പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നും പ​രി​ശ്ര​മി​ച്ചി​രു​ന്നു​വെ​ന്ന​തു കു​ടി​യേ​റ്റ ജ​ന​ത​യ്ക്കു മ​റ​ക്കാ​നാ​കി​ല്ലെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ മ​ല​യോ​ര സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ ഫാ.​മാ​ത്യു ക​ണ്ട​ശാം​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ താ​ഴ​ത്തേ​ൽ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​യി ചെ​റി​യാ​ൻ വ​യ​ലി​ൽ, ജോ​ണി ത​റ​പ്പേ​ൽ, ജോ​സ് ഉ​ള്ളാ​ട്ട്, അ​പ്പ​ച്ച​ൻ തേ​ക്കും​തോ​ട്ടം, കെ.​യു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.