പാ​ല​ത്തി​ൽ വ​ന്ന​ടി​ഞ്ഞ മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്തു
Tuesday, October 26, 2021 12:44 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ച​കൊ​ല്ലി ആ​ദി​വാ​സി കോ​ള​നി​യോ​ടു ചോ​ർ​ന്നൊ​ഴു​കു​ന്ന കോ​ര​ൻ​പു​ഴ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നെ തു​ട​ർ​ന്ന​ടി​ഞ്ഞ മ​ര​ങ്ങ​ളും ഉ​രു​ള​ൻ ക​ല്ലു​ക​ളും ഫ​യ​ർ​ഫോ​ഴ്സ് നീ​ക്കം ചെ​യ്തു.
പു​ഴ​യി​ൽ ത​ട​സം ഉ​ണ്ടാ​യി​തി​നെ​ത്തു​ട​ർ​ന്നു കോ​ള​നി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യും നാ​ശം നേ​രി​ടു​ക​യും ചെ​യ്തി​രു​ന്നു. നി​ല​ന്പൂ​ർ ത‌​ഹ​സി​ൽ​ദാ​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നു സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​ടി ഉ​മ്മ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ശി​കു​മാ​ർ, മെ​ഹ​ബൂ​ബ് റ​ഹ്മാ​ൻ, ഹ​ബീ​ബ് റ​ഹ്മാ​ൻ, റ​ഫീ​ഖ്, ഷാ​ദ് അ​ഹ​മ്മ​ദ്, അ​ല​വി​ക്കു​ട്ടി, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് ത​ട​സ​ങ്ങ​ൾ നീ​ക്കം ചെ​യ്ത​ത്. എ​ട​ക്ക​ര പോ​ലീ​സ്, ഫോ​റ​സ്റ്റ്, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.