ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​വ​ർ​ച്ചാ ശ്ര​മം : 51-ാം പ്ര​തി​ക്ക് ജാ​മ്യ​മി​ല്ല
Wednesday, October 27, 2021 12:48 AM IST
മ​ഞ്ചേ​രി: ദു​ബാ​യി​ൽ നി​ന്ന് ക​രി​പ്പൂ​രി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നു സ്വ​ർ​ണം ക​വ​രാ​ൻ ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന 51 -ാം പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ത​ള്ളി. താ​മ​ര​ശേ​രി വേ​ഴു​പ്പൂ​ർ ക​യ്യേ​ലി​ക്കു​ന്നു​മ്മ​ൽ സ​മീ​റി (32)ന്‍റെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് മ​ജി​സ്ട്രേ​റ്റ് എം. ​നീ​തു ത​ള്ളി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 23നാ​ണ് സ​മീ​റി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.2021 ജൂ​ണ്‍ 21നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പു​ല​ർ​ച്ചെ 2.30ന് ​ദു​ബാ​യി​ൽ നി​ന്നു എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രി​ലെ​ത്തി​യ കൊ​ള​ത്തൂ​ർ മൂ​ർ​ക്ക​നാ​ട് മേ​ലേ​തി​ൽ ഫാ​സ​ൽ ബാ​ബു​വി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഷ​ഫീ​ഖി(23)​ൽ നി​ന്ന് 1.1 കോ​ടി രൂ​പ വി​ല​വ​രു​ന്ന 2.33 കി​ലോ സ്വ​ർ​ണം ക​രി​പ്പൂ​ർ എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​സ്വ​ർ​ണം ക​വ​രാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള കേ​സ്. കൃ​ത്യ​ത്തി​നി​ടെ സം​ഘ​ത്തി​ൽ​പ്പെ​ട്ട അ​ഞ്ചു​പേ​ർ രാ​മ​നാ​ട്ടു​ക​ര വൈ​ദ്യ​ര​ങ്ങാ​ടി പു​ളി​ഞ്ചോ​ടു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.