കാ​ർ​ഷി​ക വി​വ​രശേ​ഖ​ര​ണം: സ​ർ​വേ​യു​മാ​യി സ​ഹ​ക​രി​ക്ക​ണം
Wednesday, October 27, 2021 12:48 AM IST
മ​ല​പ്പു​റം: കാ​ർ​ഷി​കാ​നു​ബ​ന്ധ മേ​ഖ​ല​യി​ലെ സം​സ്ഥാ​ന വ​രു​മാ​ന നി​ർ​ണ​യ​ത്തി​നാ​വ​ശ്യ​മാ​യ പ്ര​ധാ​ന​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന സാ​ന്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പി​ന്‍റെ ഇ​എ​ആ​ർ​എ​എ​സ് എ​ന്ന പേ​രി​ലു​ള്ള കാ​ർ​ഷി​ക സ്ഥി​തി വി​വ​ര ക​ണ​ക്ക് ശേ​ഖ​രി​ക്ക​ൽ സ​ർ​വേ​യു​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നു ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ.​ധ​ന്യ അ​റി​യി​ച്ചു.
പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​നു കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി ശേ​ഖ​രി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​യ​തി​നാ​ൽ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ​മാ​ർ​ക്കു ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം. കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചും ക​ർ​ഷ​ക​രെ നേ​രി​ൽ സ​മീ​പി​ച്ചു​മാ​ണ് വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്.
ജി​ല്ല​യി​ലെ 106 ത​ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ 81 ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ സോ​ണു​ക​ളി​ലാ​യാ​ണ് സാ​ന്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ സോ​ണി​ൽ ഓ​രോ വ​ർ​ഷ​വും ഏ​ക​ദേ​ശം 1000 സെന്‍റ് വീ​ത​മു​ള്ള 100 ക്ല​സ്റ്റ​റു​ക​ൾ ശാ​സ്ത്രീ​യ​മാ​യി രൂ​പീ​ക​രി​ക്കു​ക​യും ഇ​വ​യി​ൽ നി​ന്നു കൃ​ഷി​സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യു​മാ​ണ് ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ​മാ​ർ ചെ​യ്യു​ന്ന​ത്. 17 പ്ര​ധാ​ന വി​ള​ക​ളു​ടെ ഉ​ത്പാ​ദ​നം ക​ണ​ക്കാ​ക്കു​ന്ന​തി​നാ​യി വി​ള​വെ​ടു​പ്പ് പ​രീ​ക്ഷ​ണ​ങ്ങ​ളും ഓ​രോ സോ​ണി​ലും ന​ട​ത്തു​ന്നു​ണ്ട്. വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക്കാ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ളും ഈ ​വ​കു​പ്പാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. കൃ​ഷി​ചെ​ല​വ് സ​ർ​വേ, വി​വി​ധ വി​ല​ശേ​ഖ​ര​ണ ജോ​ലി​ക​ൾ, മ​ണ്ണ് സം​ര​ക്ഷ​ണ സ​ർ​വേ തു​ട​ങ്ങി സ്ഥി​ര​മാ​യി ന​ട​ക്കു​ന്ന വി​വി​ധ സ​ർ​വേ​ക​ളും അ​ത​ത് സ​മ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​ത്യേ​കവി​ഷ​യ​ങ്ങ​ളി​ലു​ള്ള സ​ർ​വേ​ക​ളും ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ​മാ​രാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്.