ആ​ശ​യ​വി​നി​മ​യ​ത്തി​നു ‘ധ്വ​നി’ ബോ​ക്സ് സ്ഥാ​പി​ച്ചു ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ
Wednesday, October 27, 2021 12:49 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജോ​യിന്‍റ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന മു​ൻ ചെ​യ​ർ​മാ​ൻ എം.​എ​ൻ.​വി.​ജി അ​ടി​യോ​ടി​യു​ടെ സ​മ​ര​ണ ദി​ന​ത്തി​ൽ ജോ​യിന്‍റ് കൗ​ണ്‍​സി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും അ​ഴി​മ​തി ര​ഹി​ത ജ​ന​പ​ക്ഷ സി​വി​ൽ സ​ർ​വീ​സ് എ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ‘ധ്വ​നി’ എ​ന്ന പേ​രി​ൽ ബോ​ക്സ് സ്ഥാ​പി​ച്ചു. ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യം ശ​ക്ത​മാ​ക്കു​ന്ന​തി​നാ​ണ് ധ്വ​നി എ​ന്ന പേ​രി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ബോ​ക്സ് സ്ഥാ​പി​ച്ച​ത്. ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ, ആ​ക്ഷേ​പ​ങ്ങ​ൾ എ​ന്നി​വ രേ​ഖാ​മൂ​ലം ഈ ​ബോ​ക്സി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു നി​ക്ഷേ​പി​ക്കാം. പ​രാ​തി​ക്കാ​ര​ന്‍റെ പേ​രും വി​ലാ​സ​വും രേ​ഖ​പ്പെ​ടു​ത്ത​ണം. പ​രാ​തി ന​ൽ​കു​ന്ന ആ​ളി​ന്‍റെ വി​വ​രം സ്വ​കാ​ര്യ​മാ​യി​രി​ക്കും.
ല​ഭി​ക്കു​ന്ന പ​രാ​തി വി​ല​യി​രു​ത്തി അ​ത​ത് ഓ​ഫീ​സു​ക​ളി​ലേ​ക്കു ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ മു​ഖേ​ന ന​ൽ​കും. പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ജീ​വ​ന​ക്കാ​രെ അ​റി​യി​ക്കാ​നും സം​വി​ധാ​ന​മൊ​രു​ക്കും. മേ​ല​ധി​കാ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്ന​പ​രി​ഹാ​രം വേ​ഗ​ത്തി​ലാ​ക്കും. അ​നു​സ്മ​ര​ണ പ​രി​പാ​ടി​യും ധ്വ​നി പ​രാ​തി പെ​ട്ടി സ്ഥാ​പി​ക്ക​ലും പെ​രി​ന്ത​ൽ​മ​ണ്ണ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ജോ​യിന്‍റ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം രാ​കേ​ഷ് മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ലാ ട്ര​ഷ​റ​ർ എ​സ്. മോ​ഹ​ന​ൻ, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ്, മേ​ഖ​ലാ സെ​ക്ര​ട്ട​റി എ​സ്. അ​രു​ണ്‍, ഓ​മ​ന​ദാ​സ്, അ​ജ​യ​ൻ കു​ന്നു​മ്മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.