വി​ദ്യാ​ർ​ഥി​ക​ളെ പ​റ്റി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Wednesday, October 27, 2021 12:49 AM IST
മ​ല​പ്പു​റം: മ​ധു​ര കാ​മ​രാ​ജ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ മൂ​ന്നു വ​ർ​ഷ​ത്തെ ഡി​ഗ്രി കോ​ഴ്സി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​റു മാ​സ​ത്തെ കോ​ഴ്സി​ലൂ​ടെ ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു ഫീ​സി​ന​ത്തി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ണം വാ​ങ്ങി മു​ങ്ങി​യ പ്ര​തി പി​ടി​യി​ൽ.
മ​ല​പ്പു​റം മ​ങ്ങാ​ട്ടു​പു​ലം സ്വ​ദേ​ശി പൂ​വ​ല്ലൂ​ർ വീ​ട്ടി​ൽ ഷ​ഫീ​ഫി (33)നെ​യാ​ണ് മ​ല​പ്പു​റം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സി​ഐ ജോ​ബി തോ​മ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു എ​സ്ഐ​മാ​രാ​യ മു​ഹ​മ്മ​ദ​ലി, ഗി​രീ​ഷ്, സി​പി​ഒ​മാ​രാ​യ സ​ലിം, ജ​സീ​ർ, ദി​നേ​ശ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ട്ടി​പ്പി​ൽ മ​ല​പ്പു​റം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ എ​ട്ടു മാ​സ​മാ​യി ത​മി​ഴ്നാ​ട്, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കോ​ട്ട​യ​ത്തും സ​മാ​ന​മാ​യ കേ​സു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.