ക​നോ​ലി​യി​ൽ വ​നം​വ​കു​പ്പ് സ​ഞ്ചാ​രി​ക​ളെ കൊ​ള്ള​യ​ടി​ക്കു​ന്നു
Monday, November 22, 2021 12:07 AM IST
നി​ല​ന്പൂ​ർ: വ​നം​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ക​നോ​ലി പ്ലോ​ട്ടി​ൽ വ​നം വ​കു​പ്പ് സ​ഞ്ചാ​രി​ക​ളെ കൊ​ള്ള​യ​ടി​ക്കു​ന്നു. കോ​വി​ഡ് ഇ​ള​വ​നു​സ​രി​ച്ച് അ​ട​ച്ചി​ട്ടി​രു​ന്ന കേ​ന്ദ്രം തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നെ​ങ്കി​ലും മ​ഴ ശ​ക്ത​മാ​കു​ക​യും കാ​ലാ​വ​സ്ഥ​യി​ൽ കാ​ര്യ​മാ​യ മാ​റ്റം വ​രി​ക​യും ചെ​യ്ത​തോ​ടെ ജി​ല്ലാ ക​ള​ക്ട​ർ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ത​നു​സ​രി​ച്ച് അ​ട​ച്ചി​ട്ട വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളി​ൽ നി​ന്ന് ഒ​ന്നും കാ​ണി​ക്കാ​നി​ല്ലാ​തെ ത​ന്നെ വ​ൻ തു​ക​യാ​ണ് പ്ര​വേ​ശ​ന ഫീ​സാ​യി വാ​ങ്ങു​ന്ന​ത്.

ക​നോ​ലി പ്ലോ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ഒ​രാ​ളി​ൽ നി​ന്ന് 40 രൂ​പ​യാ​ണ് വാ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ കാ​ണാ​നോ കു​റ​ച്ച് വ​ന​പ്ര​ദേ​ശം മാ​ത്ര​വും. 1846ൽ ​മ​ല​ബാ​ർ ക​ള​ക്ട​ർ ആ​യി​രു​ന്ന എ​ച്ച്.​വി.​ക​നോ​ലി​യു​ടെ നി​ർ​ദ​ശ പ്ര​കാ​രം വ​നം ക​ണ്‍​സ​ർ​വേ​റ്റ​റാ​യ ചാ​ത്തു​മേ​നോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ല​ന്പൂ​രി​ൽ ചാ​ലി​യാ​റി​ന​ക്ക​രെ ഏ​താ​നും ഏ​ക്ക​ർ സ്ഥ​ല​ത്ത് തേ​ക്ക് മ​ര​ങ്ങ​ൾ വച്ചു​പി​ടി​പ്പി​ച്ച​ത്. ലോ​ക​ത്തി​ലെ ത​ന്നെ മ​നു​ഷ്യ​നി​ർ​മി​ത​മാ​യ ആ​ദ്യ​തേ​ക്ക് തോ​ട്ട​മാ​ണി​ത്. ഇ​തൊ​രു പ്ര​ത്യേ​ക സം​ര​ക്ഷി​ത വ​ന​മാ​യാ​ണ് വ​നം​വ​കു​പ്പ് സം​ര​ക്ഷി​ച്ചു പോ​രു​ന്ന​ത്. ഇ​തി​ലേ​ക്ക് പോ​കാ​ൻ ചാ​ലി​യാ​റി​ന് കു​റു​കെ വ​നംവ​കു​പ്പ് ഒ​രു തൂ​ക്കു​പാ​ലം നി​ർ​മി​ച്ചി​ട്ടു​ണ്ട്.

തൂ​ക്കു​പാ​ലം ക​ട​ന്ന് ക​നോ​ലി പ്ലോ​ട്ടി​ലേ​ക്ക് നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് ദി​വ​സ​വും എ​ത്തു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഒ​രു വ​ർ​ഷം ഇ​തി​ലൂ​ടെ വ​നം​വ​കു​പ്പി​ന് വ​രു​മാ​ന​മാ​യി ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ 2019ലെ ​പ്ര​ള​യ​ത്തി​ൽ ഈ ​തൂ​ക്കു​പാ​ലം ത​ക​ർ​ന്നി​രു​ന്നു. പാ​ലം പു​ന​ർ നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്ന​തേ​യു​ള്ളു. പാ​ലം ത​ക​ർ​ന്ന​തോ​ടെ സ​ഞ്ചാ​രി​ക​ൾ​ക്ക് ക​നോ​ലി പ്ലോ​ട്ടി​ലേ​ക്ക് പോ​കാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ​യാ​യി. വ​നം​വ​കു​പ്പി​ന്‍റെ വ​രു​മാ​ന​വും നി​ല​ച്ചു. പി​ന്നീ​ട് ഒ​രു ജ​ങ്കാ​ർ ഉ​പ​യോ​ഗി​ച്ച് സ​ഞ്ചാ​രി​ക​ളെ അ​ക്ക​രെ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. ഒ​ടു​വി​ൽ ഈ ​വ​ർ​ഷ​കാ​ല​ത്തെ മ​ഴ​യും മ​റ്റും ക​ണ​ക്കാ​ക്കി പു​ഴ​യി​ൽ ജ​ങ്കാ​ർ ഇ​റ​ക്കു​ന്ന​തും സ​ഞ്ചാ​രി​ക​ളെ ക​ട​ത്തു​ന്ന​തും ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​യ​ന്ത്രി​ച്ചു. ഇ​തോ​ടെ ഫ​ല​ത്തി​ൽ ക​നോ​ലി പ്ലോട്ടി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യാ​തെ​യാ​യി. എ​ന്നാ​ൽ വ​നം​വ​കു​പ്പ് വി​നോ​ദ സ​ഞ്ചാ​രി​ക​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണി​പ്പോ​ൾ ചെ​യ്യു​ന്ന​ത്. കാ​ഴ്ച​ക​ളൊ​ന്നും കാ​ണാ​നി​ല്ലാ​ത്ത ക​നോ​ലി​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളി​ൽ നി​ന്ന് 40 രൂ​പ പ്ര​വേ​ശ​ന ഫീ​സാ​യി വാ​ങ്ങു​ക​യാ​ണ്. സ്ഥ​ല​ത്തെ​ത്തു​ന്പോ​ഴാ​ണ് സ​ഞ്ചാ​രി​ക​ൾ അ​ക്ക​രെ പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന​റി​യു​ന്ന​ത്. പി​ന്നെ വ​ന്ന സ്ഥി​തി​ക്ക് ടി​ക്ക​റ്റെ​ടു​ത്ത് പ​രി​സ​ര​ങ്ങ​ളെ​ല്ലാം ഒ​ന്ന് ചു​റ്റി​ക്ക​റ​ങ്ങി പോ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. നി​ല​വി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള​തി​നാ​ലാ​ണ് ജ​ങ്കാ​ർ ഇ​റ​ക്കാ​നാ​വാ​ത്ത​തെ​ന്നും ജ​ങ്കാ​ർ ഉ​ട​ൻ ഇ​റ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും നോ​ർ​ത്ത് ഡി​എ​ഫ്ഒ പ​റ​ഞ്ഞു.