എ​സ്എ​ഫ്ഐ ക​ലാ​ല​യ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന​ത് അ​ക്ര​മ​രാ​ഷ്ട്രീ​യമെന്ന്
Monday, November 22, 2021 12:08 AM IST
പാ​ണ്ടി​ക്കാ​ട്: എ​സ്എ​ഫ്ഐ ക​ലാ​ല​യ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന​ത് അ​ക്ര​മ രാ​ഷ്ട്രീ​യ​മാ​ണ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി കെഎസ്‌യു പാ​ണ്ടി​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ പ​ഠ​ന ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ലാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കും കെഎസ്‌യു പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​സ്എ​ഫ്ഐ​യു​ടെ അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ കെ​പി​സി​സി ത​യാ​റാ​ണ്. വി​ദ്യാ​ഭ്യാ​സ​ത്തെ മ​ലീ​മ​സ​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് എ​സ്എ​ഫ്ഐ​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കു​ന്ന​തെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ കെഎസ്‌യു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​മു​ഹ​മ്മ​ദ് സ​ഫു​വാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ജോ​യ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ജ​യ​മോ​ഹ​ൻ, ഹാ​രി​സ് മു​ദൂ​ർ, എ.​അ​ജ്മ​ൽ, കെ.​ടി.​അ​ജ്മ​ൽ, കെ.​ക​ബീ​ർ, പി.​ആ​ർ.​രോ​ഹി​ൽ നാ​ഥ്, അ​ഡ്വ.​ബീ​ന ജോ​സ​ഫ്, എ.​കെ.​എ.​ന​സീ​ർ, വി.​മ​ജീ​ദ്, പി.​കെ.​നാ​സ​ർ, ഇ.​സ​ഫീ​ർ ജാ​ൻ, ടി.​പി.​അ​സ്ദാ​ഫ്, കെ.​മു​ഹ​മ്മ​ദ്, ആ​സാ​ദ് ത​ന്പാ​ന​ങ്ങാ​ടി, ഫൈ​സ​ൽ കൊ​പ്പ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.