പാ​താ​യ്ക്ക​ര സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, November 27, 2021 12:39 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പാ​താ​യ്ക്ക​ര എ​യു​പി സ്കൂ​ളി​ലെ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​ന്ന​ത വി​ദ്യ​ഭ്യാ​സ മ​ന്ത്രിഡോ. ​ആ​ർ. ബി​ന്ദു നി​ർ​വ​ഹി​ച്ചു. ഗ്രാ​മീ​ണമേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​വും തൊ​ഴി​ലും വ​രു​മാ​ന​വും ല​ഭി​ക്കു​ന്ന​തി​നും മി​ടു​ക്ക​രാ​യ​വ​ർ​ക്കു ഐ​എ​എ​സ്, ഐ​പി​എ​സ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ രീ​തി​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം വി. ​ര​മേ​ശ​ൻ ന​ട​ത്തി. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹെ​ഡ്മാ​സ്റ്റ​ർ എ.​പി ഷി​ബു സ്വാ​ഗ​ത​വും പി.​എം. ശ്രീ​ജ ന​ന്ദി​യും പ​റ​ഞ്ഞു. മാ​നേ​ജ​ർ, എ​ഇ​ഒ സ്രാ​ജു​ദീ​ൻ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ന്തോ​ഷ്കു​മാ​ർ, രാ​ജേ​ഷ്, ബാ​ബു​രാ​ജ്, പ​ച്ചീ​രി ഫാ​റൂ​ഖ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​നോ​ദ്, എം​ടി​എ പ്ര​സി​ഡ​ന്‍റ് ഫ​ർ​സാ​ന, അ​ധ്യാ​പ​ക പ്ര​തി​നി​ധി മി​നി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.