മ​ല​പ്പു​റം കോ​ള​ജി​നെ സ്പെ​ഷ​ൽ ഗ്രേ​ഡ് കോ​ള​ജാ​ക്കി ഉ​യ​ർ​ത്തും: മ​ന്ത്രി ഡോ.​ആ​ർ.​ബി​ന്ദു
Saturday, November 27, 2021 12:39 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​നെ സ്പെ​ഷ​ൽ ഗ്രേ​ഡ് കോ​ള​ജാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മു​ൻ​കൈ എ​ടു​ക്കു​മെ​ന്നു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ആ​ർ.​ബി​ന്ദു. കോ​ള​ജി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
പു​തു​താ​യി ആ​രം​ഭി​ച്ച എം​എ​സ്‌​സി സ്റ്റാ​റ്റ​സ്റ്റി​ക്സ് കോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി നി​ർ​വ​ഹി​ച്ചു. കോ​ള​ജി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പി ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​രി​ശ എ​ന്ന പേ​രി​ൽ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​ണ് ഇ​തോ​ടെ തു​ട​ക്ക​മാ​യ​ത്. 5.22 കോ​ടി ചെ​ല​വി​ൽ കോ​ള​ജി​ൽ നി​ർ​മി​ച്ച ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.
കോ​ള​ജ് ആ​ദ്യ​കാ​ല പ്രി​സി​പ്പ​ൽ പ്ര​ഫ.​മു​ഹ​മ്മ​ദു​ണ്ണി​യെ ആ​ദ​രി​ച്ചു.
ച​ട​ങ്ങി​ൽ ടി.​വി. ഇ​ബ്രാ​ഹിം എം​എ​ൽ​എ, അ​ലും​നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് യു.​അ​ബ്ദു​ൾ ക​രീം, കി​റ്റ്കോ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സാ​ങ്കേ​തി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി, പൂ​ർ​വ അ​ധ്യാ​പ​ക പ്ര​തി​നി​ധി പി.​കെ.​അ​ബൂ​ബ​ക്ക​ർ, സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ കെ.​കെ.​ദാ​മോ​ദ​ര​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​വി.​സു​ലൈ​മാ​ൻ, കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.