സം​വി​ധാ​ൻ ദി​വ​സ് ആ​ഘോ​ഷി​ച്ചു
Saturday, November 27, 2021 12:41 AM IST
എ​ട​ക്ക​ര: മൂ​ത്തേ​ടം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 72 -ാമ​ത് ഭ​ര​ണ​ഘ​ട​നാ ദി​നം ആ​ഘോ​ഷി​ച്ചു. ഭ​ര​ണ​ഘ​ട​ന ആ​മു​ഖ​ത്തി​ന്‍റെ ഫ​ല​ക അ​നാ​ച്ഛാ​ദ​നം പ്രി​ൻ​സി​പ്പ​ൽ മു​ജീ​ബ് റ​ഹ്മാ​ൻ നി​ർ​വ​ഹി​ച്ചു.
എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ ഗ്രീ​ഷ്മ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വാ​യി​ച്ചു കൊ​ടു​ത്തു. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ത്മാ​വ് എ​ന്ന വി​ഷ​യ​ത്തി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ടി.​എ​സ്. നി​ഷ ക്ലാ​സെ​ടു​ത്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് ത​ങ്ങ​ൾ സ​ന്ദേ​ശം ന​ൽ​കി. വോ​ള​ണ്ടി​യ​ർ​മാ​ർ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. പ്രോ​ഗ്രാം ഓ​ഫീ​സ​ർ സു​മ​യ്യ, അ​ധ്യാ​പ​ക​രാ​യ മ​നോ​ജ്, റെ​മീ​ന, പ്ര​ജി​ൽ, ഗീ​താ​കു​മാ​രി, വോ​ള​ണ്ടി​യ​ർ​മാ​രാ​യ ഷാ​മി​ൽ, ഷ​ഹ​ല, ജാ​ബി​ർ, സു​ഫ്ന, സി​നാ​ൻ, നി​യാ​സ്, ഹാ​ഷിം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.