അ​ക​ന്പാ​ടം ബ​സ് സ്റ്റാ​ൻ​ഡി​ന് 15 വ​ർ​ഷം; അ​നു​മ​തി ഇ​നി​യും ല​ഭി​ച്ചി​ല്ല
Sunday, November 28, 2021 12:25 AM IST
നി​ല​ന്പൂ​ർ: അ​ക​ന്പാ​ട​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് വ​ന്നി​ട്ട് 15 വ​ർ​ഷം പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ ഇ​തു​വ​രെ​യും സ്റ്റാ​ൻ​ഡി​നു​ള്ള അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തോ​ടെ സ്റ്റാ​ൻ​ഡി​ന് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ഭൂ​വു​ട​മ​യും വെ​ട്ടി​ലാ​യി. ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ക​ടൂ​രാ​ൻ റ​സാ​ഖ് പ്ര​ത്യേ​ക താ​ത്പ​ര്യ​മെ​ടു​ത്താ​ണ് എ​ര​ഞ്ഞി​മ​ങ്ങാ​ട് സ്വ​ദേ​ശി നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് എ​ന്ന ചെ​റി​യാ​പ്പു​വി​ന്‍റെ 10 സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി വാ​ങ്ങി​യ​ത്. മൂ​ന്നു മീ​റ്റ​ർ വീ​തി​യി​ൽ വ​ഴി​യും ന​ൽ​കി. തു​ട​ർ​ന്ന് 40 വ​ർ​ഷ​ത്തെ പാ​ട്ട​ത്തി​നു 23 സെ​ന്‍റ് സ്ഥ​ല​വും കൂ​ടി ന​ൽ​കി. സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ 10 സെന്‍റിൽ പ​ഞ്ചാ​യ​ത്ത് കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്രം നി​ർ​മി​ച്ചു. സ്ഥ​ല​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ക​രി​ങ്ക​ൽ ഭി​ത്തി​യും നി​ർ​മി​ച്ചു.പീ​ന്നീ​ട് ഇ​തു പൊ​ളി​ച്ച് നീ​ക്കു​ക​യും ചെ​യ്തു. ഇ​ന്നു അ​ക​ന്പാ​ടം ബ​സ് സ്റ്റാ​ൻ​ഡ് ഓ​ട്ടോ​റി​ക്ഷ​ക​ളും മ​റ്റു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും പാ​ർ​ക്ക് ചെ​യ്യു​ന്ന കേ​ന്ദ്ര​മാ​യി മാ​റി ക​ഴി​ഞ്ഞു. രാ​ത്രി കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യും മാ​റി​യി​ട്ടു​ണ്ട്.
ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു വാ​ഹ​ന​ങ്ങ​ൾ ക​യ​റാ​ൻ വ​ഴി​യു​ണ്ടെ​ങ്കി​ലും ഇ​റ​ങ്ങാ​ൻ വ​ഴി​യി​ല്ലാ​ത്ത അ​വ​സ്ഥ​യു​മാ​ണു​ള്ള​ത്. കോ​വി​ഡ് കാ​ലം ക​ഴി​ഞ്ഞു ബ​സു​ക​ൾ ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ ക​യ​റി​യി​റ​ങ്ങാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും അ​ക​ന്പാ​ടം ബ​സ് സ്റ്റാ​ൻ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ക​യ​റാ​റി​ല്ല.അ​നു​മ​തി ല​ഭി​ക്കാ​ത്ത ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റ​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും ക​ഴി​യി​ല്ല. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ത്ത​താ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ നി​ല​വി​ലെ അ​വ​സ്ഥ​ക്ക് കാ​ര​ണ​മെ​ന്ന് മു​സ്ലീം ലീ​ഗ് നേ​താ​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു. അ​നു​മ​തി ല​ഭി​ക്കും മു​ന്പ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ വ്യ​ക്തി​ക്ക് സ്റ്റാ​ൻ​ഡ്് ഫീ ​ഇ​ന​ത്തി​ൽ ന​ൽ​കി​യ പ​ണം 2010-15-ൽ ​ലി​സി ജോ​സ​ഫ് പ്ര​സി​ഡ​ന്‍റാ​യ ഭ​ര​ണ സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളി​ൽ നി​ന്നു ഈ​ടാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. 40 വ​ർ​ഷ​ത്തേ​ക്ക് ബ​സ് സ്റ്റാ​ൻ​ഡ് ഫീ ​പി​രി​ക്കാ​ൻ സ്ഥ​ലം ഉ​ട​മ​യും പ​ഞ്ചാ​യ​ത്തും ത​മ്മി​ൽ ക​രാ​ർ ഉ​ണ്ടാ​ക്കി​യി​രു​ന്നു. അ​ക​ന്പാ​ടം ബ​സ് സ്റ്റാ​ൻ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സൗ​ജ​ന്യ​മാ​യി 10 സെ​ന്‍റും 40 വ​ർ​ഷ​ത്തേ​ക്ക് 23 സെ​ന്‍റ് പാ​ട്ട​ത്തി​നും ന​ൽ​കി​യ സ്ഥ​ലം ഉ​ട​മ​യും വെ​ട്ടി​ലാ​യി. ഇ​തു​വ​രെ പ​ഞ്ചാ​യ​ത്ത് ക​രാ​ർ പ്ര​കാ​ര​മു​ള്ള പ​ണ​വും ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ൾ കാ​ണി​ച്ച അ​ലം​ഭാ​വ​മാ​ണ് അ​ക​ന്പാ​ടം ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ നി​ല​വി​ലെ സ്ഥി​തി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം.