മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ ബൈ​പാ​സു​ക​ൾ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം: എം​എ​ൽ​എ
Sunday, November 28, 2021 12:25 AM IST
മ​ങ്ക​ട: മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ അ​ങ്ങാ​ടി​പ്പു​റ​ത്തും മ​ക്ക​ര​പ്പ​റ​ന്പി​ലും ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​ന്ന ഓ​രോ​ടം​പാ​ലം - വൈ​ലോ​ങ്ങ​ര ബൈ​പാ​സ്, ഓ​രോ​ടം​പാ​ലം - മാ​ന​ത്തു​മം​ഗ​ലം ബൈ​പാ​സ്, മ​ക്ക​ര​പ്പ​റ​ന്പ ബൈ​പാ​സ് എ​ന്നി​വ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നു ഡി​സ്ട്രി​ക്ട് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു അ​വ​ലോ​ക​നം.
മ​ണ്ഡ​ല​ത്തി​ൽ ശോ​ച​നീ​യാ​വ​സ്ഥ​യി​ലു​ള്ള അ​ങ്ങാ​ടി​പ്പു​റം- വ​ളാ​ഞ്ചേ​രി റോ​ഡ്,തി​രൂ​ർ​ക്കാ​ട് -ആ​ന​ക്ക​യം റോ​ഡ്, വ​ള്ളി​ക്കാ​പ്പ​റ്റ പാ​ലം, മൂ​ർ​ക്ക​നാ​ട് പോ​ത്തു​ള്ളി​ച്ചി​റ​പാ​ലം എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.​
പ്ര​വർത്തി​ക​ൾ വേ​ഗ​മാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

അ​ഖ​ണ്ഡ​നാ​മ​യ​ജ്ഞം

എ​ട​ക്ക​ര: ഉ​പ്പ​ട ശ്രീ ​ധ​ർ​മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ൽ പ​തി​നെ​ട്ടാ​മ​ത് അ​ഖ​ണ്ഡ​നാ​മ​യ​ജ്ഞം ന​ട​ത്തി. ശ​നി​യാ​ഴ്ച ഉ​ദ​യം മു​ത​ൽ ഞാ​യ​റാ​ഴ്ച ഉ​ദ​യം വ​രെ​യാ​ണ് യ​ജ്ഞം ന​ട​ന്ന​ത്.
ക്ഷേ​ത്രം ത​ന്ത്രി കി​ഴ​ക്ക​ൻ പാ​ട്ടി​ല്ല​ത്ത് വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് പൂ​ജാ​ധി​ക​ർ​മ​ങ്ങ​ൾ ന​ട​ന്ന​ത്.