അ​തി​ജീ​വ​നം പ​രി​പാ​ടി സ​മാ​പി​ച്ചു
Sunday, November 28, 2021 12:27 AM IST
മ​ങ്ക​ട:​ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​ക​സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ധ്യാ​പ​ക​ർ​ക്കാ​യി മാ​ന​സി​കാ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യാ​യ ‘അ​തി​ജീ​വ​നം’ സ​മാ​പി​ച്ചു. സ​മ​ഗ്ര ശി​ക്ഷ കേ​ര​ള യൂ​ണി​സെ​ഫു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സം​സ്ഥാ​ന​ത്തെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ബി​ആ​ർ​സി​ക്ക് കീ​ഴി​ലു​ള്ള എ​ൽ​പി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഓ​രോ അ​ധ്യാ​പ​ക​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നാ​യി നൂ​റോ​ളം അ​ധ്യാ​പ​ക​രാ​ണ് ര​ണ്ടു ബി​ആ​ർ​സി​യി​ൽ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. പ​രി​ശീ​ല​നം നേ​ടി​യ അ​ധ്യാ​പ​ക​രി​ലൂ​ടെ മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും പ​രി​ശീ​ല​നം ന​ൽ​കാ​നാ​ണ് പ​ദ്ധ​തി. മ​ങ്ക​ട എ​ഇ​ഒ ടി.​കെ.ബാ​ബു​രാ​ജ് പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​പി ബി​ജു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബി​ആ​ർ​സി ട്രെ​യി​ന​ർ​മാ​രാ​യ എ. ​കാ​ളി​ദാ​സ​ൻ, ഫാ​ത്തി​മ സു​ഹ്റ, കെ​സി​ആ​ർ​സി​സി​മാ​രാ​യ പി.​കെ ഷ​ബി​ബ്, അ​സ്ന, സ​ലാ​ഹി​യ, സൈ​ക്കോ​ള​ജി അ​ധ്യാ​പി​ക ലോ​ലി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.