യു​വ​തി​യു​ടെ മ​ര​ണം: അ​നാ​സ്ഥ​യ്ക്കെ​തി​രേ പ​രാ​തി
Sunday, November 28, 2021 2:15 AM IST
കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റം കാ​ങ്ക​പ്പു​ഴ ക​ട​വ് തോ​ണി​ക്ക​ട​വ​ത്ത് സ​ബാ​ഹി​ന്‍റെ ഭാ​ര്യ അ​സ്ന (29)യു​ടെ മ​ര​ണ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ മ​ന്ത്രി, ജി​ല്ലാ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് എ​ന്നി​വ​ർ​ക്കു അ​സ്ന​യു​ടെ ഭ​ർ​ത്താ​വ് സ​ബാ​ഹ് പ​രാ​തി ന​ൽ​കി.

വ്യാ​ഴാ​ഴ്ച കൈ​യി​ലും ക​ഴു​ത്തി​ലും ചൊ​റി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​സ്ന ഇ​ന്ന​ലെ രാ​വി​ലെ 9.40 ന് ​തൃ​ശൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നു കു​ത്തി​വ​യ്പ് ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നു പ​ത്തു മി​നു​ട്ടി​ന​കം യു​വ​തി ബോ​ധ​ര​ഹി​ത​യാ​യി. ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച യു​വ​തി​യെ ഉ​ട​ൻ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ വ​ച്ചാ​ണ് യു​വ​തി മ​രി​ച്ച​ത്.

ഒ​ന്പ​തു​കാ​ര​ൻ ശി​ഫാ​ൻ ഏ​ക​മ​ക​നാ​ണ്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ മൃ​ത​ദേ​ഹം കു​റ്റി​പ്പു​റം ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ക്കി.

കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നു ന​വം​ബ​ർ 24ന് ​കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച യു​വ​തി മ​രി​ച്ച വി​ഷ​യ​ത്തി​ൽ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മേ യ​ഥാ​ർ​ഥ കാ​ര​ണം അ​റി​യാ​ൻ സാ​ധി​ക്കു​വെ​ന്ന് മ​ല​പ്പു​റം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു.

വാ​ക്സി​ൻ സ്വീ​ക​രി​ച്ച് 38 മ​ണി​ക്കൂ​റി​നു ശേ​ഷം യു​വ​തി​ക്ക് അ​ല​ർ​ജി റി​യാ​ക്ഷ​ൻ കാ​ര​ണം കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യാ​യി​രു​ന്നു. ര​ക്ത​സ​മ്മ​ർ​ദം കു​റ​യു​ന്ന​തി​നെ തു​ട​ർ​ന്നു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു റ​ഫ​ർ ചെ​യ്യു​ക​യും അ​വി​ടെ നി​ന്നു അ​ടി​യ​ന്ത​ര​മാ​യി അ​ശ്വി​നി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​ണു​ണ്ടാ​യ​ത്. യു​വ​തി​ക്ക് വേ​ണ്ട എ​ല്ലാ വൈ​ദ്യ​സ​ഹാ​യ​ങ്ങ​ളും ന​ല്കി​യി​രു​ന്നെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.